창세기 10장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 창세기 (Genesis) · 32절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പൎയ്യമാവിതു: ജലപ്രളയത്തിന്റെ ശേഷം അവൎക്കു പുത്രന്മാർ ജനിച്ചു. | Now these are the generations of the sons of Noah, Shem, Ham, and Japheth: and unto them were sons born after the flood. |
| 2 | യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്. | The sons of Japheth; Gomer, and Magog, and Madai, and Javan, and Tubal, and Meshech, and Tiras. |
| 3 | ഗോമെരിന്റെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗൎമ്മാ. | And the sons of Gomer; Ashkenaz, and Riphath, and Togarmah. |
| 4 | യാവാന്റെ പുത്രന്മാർ: എലീശാ, തൎശീശ്, കിത്തീം, ദോദാനീം. | And the sons of Javan; Elishah, and Tarshish, Kittim, and Dodanim. |
| 5 | ഇവരാൽ ജാതികളുടെ ദ്വീപുകൾ അതതു ദേശത്തിൽ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു. | By these were the isles of the Gentiles divided in their lands; every one after his tongue, after their families, in their nations. |
| 6 | ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. | And the sons of Ham; Cush, and Mizraim, and Phut, and Canaan. |
| 7 | കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; രമയുടെ പുത്രന്മാർ: ശെബയും ദെദാനും. | And the sons of Cush; Seba, and Havilah, and Sabtah, and Raamah, and Sabtecha: and the sons of Raamah; Sheba, and Dedan. |
| 8 | കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു. | And Cush begat Nimrod: he began to be a mighty one in the earth. |
| 9 | അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടു: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ എന്നു പഴഞ്ചൊല്ലായി. | He was a mighty hunter before the Lord: wherefore it is said, Even as Nimrod the mighty hunter before the Lord. |
| 10 | അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവ ആയിരുന്നു. | And the beginning of his kingdom was Babel, and Erech, and Accad, and Calneh, in the land of Shinar. |
| 11 | ആ ദേശത്തനിന്നു അശ്ശൂർ പുറപ്പെട്ടു നീനവേ, രെഹോബൊത്ത് പട്ടണം, കാലഹ്, | Out of that land went forth Asshur, and builded Nineveh, and the city Rehoboth, and Calah, |
| 12 | നീനവേക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേസെൻ എന്നിവ പണിതു. | And Resen between Nineveh and Calah: the same is a great city. |
| 13 | മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, | And Mizraim begat Ludim, and Anamim, and Lehabim, and Naphtuhim, |
| 14 | പത്രൂസീം, കസ്ളൂഹീം ‒ ഇവരിൽനിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു ‒ കഫ്തോരീം എന്നിവരെ ജനിപ്പിച്ചു. | And Pathrusim, and Casluhim, (out of whom came Philistim,) and Caphtorim. |
| 15 | കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്, | And Canaan begat Sidon his firstborn, and Heth, |
| 16 | യെബൂസ്യൻ, അമോൎയ്യൻ, | And the Jebusite, and the Amorite, and the Girgasite, |
| 17 | ഗിൎഗ്ഗശ്യൻ, ഹിവ്യൻ, അൎക്ക്യൻ, സീന്യൻ, | And the Hivite, and the Arkite, and the Sinite, |
| 18 | അൎവ്വാദ്യൻ, സെമാൎയ്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങൾ പരന്നു. | And the Arvadite, and the Zemarite, and the Hamathite: and afterward were the families of the Canaanites spread abroad. |
| 19 | കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർ വഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു. | And the border of the Canaanites was from Sidon, as thou comest to Gerar, unto Gaza; as thou goest, unto Sodom, and Gomorrah, and Admah, and Zeboim, even unto Lasha. |
| 20 | ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്റെ പുത്രന്മാർ. | These are the sons of Ham, after their families, after their tongues, in their countries, and in their nations. |
| 21 | ഏബെരിന്റെ പുത്രന്മാൎക്കൊക്കെയും പിതാവും യാഫെത്തിന്റെ ജ്യേഷ്ഠനുമായ ശേമിന്നും പുത്രന്മാർ ജനിച്ചു. | Unto Shem also, the father of all the children of Eber, the brother of Japheth the elder, even to him were children born. |
| 22 | ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അൎപ്പക്ഷാദ്, ലൂദ്, അരാം. | The children of Shem; Elam, and Asshur, and Arphaxad, and Lud, and Aram. |
| 23 | അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്. | And the children of Aram; Uz, and Hul, and Gether, and Mash. |
| 24 | അൎപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു. | And Arphaxad begat Salah; and Salah begat Eber. |
| 25 | ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ. | And unto Eber were born two sons: the name of one was Peleg; for in his days was the earth divided; and his brother’s name was Joktan. |
| 26 | യൊക്താനോ: അല്മോദാദ്, | And Joktan begat Almodad, and Sheleph, and Hazarmaveth, and Jerah, |
| 27 | ശാലെഫ്, ഹസൎമ്മാവെത്ത്, യാരഹ്, ഹദോരാം, | And Hadoram, and Uzal, and Diklah, |
| 28 | ഊസാൽ, ദിക്ലാ, ഓബാൽ, അബീമയേൽ, | And Obal, and Abimael, and Sheba, |
| 29 | ശെബാ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു. | And Ophir, and Havilah, and Jobab: all these were the sons of Joktan. |
| 30 | അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കൻമലയായ സെഫാർവരെ ആയിരുന്നു. | And their dwelling was from Mesha, as thou goest unto Sephar a mount of the east. |
| 31 | ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാർ. | These are the sons of Shem, after their families, after their tongues, in their lands, after their nations. |
| 32 | ഇവർ തന്നേ ജാതിജാതിയായും കുലംകുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങൾ. അവരിൽനിന്നാകുന്നു ജലപ്രളയത്തിന്റെശേഷം ഭൂമിയിൽ ജാതികൾ പിരിഞ്ഞുപോയതു. | These are the families of the sons of Noah, after their generations, in their nations: and by these were the nations divided in the earth after the flood. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL