잠언 18장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 잠언 (Proverbs) · 24절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയൎക്കുന്നു. | Through desire a man, having separated himself, seeketh and intermeddleth with all wisdom. |
| 2 | തന്റെ മനസ്സു വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന്നു ബോധത്തിൽ ഇഷ്ടമില്ല. | A fool hath no delight in understanding, but that his heart may discover itself. |
| 3 | ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീൎത്തിയോടുകൂടെ നിന്ദയും വരുന്നു. | When the wicked cometh, then cometh also contempt, and with ignominy reproach. |
| 4 | മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുക്കുള്ള തോടും ആകുന്നു. | The words of a man’s mouth are as deep waters, and the wellspring of wisdom as a flowing brook. |
| 5 | നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്നു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല. | It is not good to accept the person of the wicked, to overthrow the righteous in judgment. |
| 6 | മൂഢന്റെ അധരങ്ങൾ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു. | A fool’s lips enter into contention, and his mouth calleth for strokes. |
| 7 | മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണന്നു കണി. | A fool’s mouth is his destruction, and his lips are the snare of his soul. |
| 8 | ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു. | The words of a talebearer are as wounds, and they go down into the innermost parts of the belly. |
| 9 | വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ. | He also that is slothful in his work is brother to him that is a great waster. |
| 10 | യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു. | The name of the Lord is a strong tower: the righteous runneth into it, and is safe. |
| 11 | ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയൎന്ന മതിൽ ആയിത്തോന്നുന്നു. | The rich man’s wealth is his strong city, and as an high wall in his own conceit. |
| 12 | നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ. | Before destruction the heart of man is haughty, and before honour is humility. |
| 13 | കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു. | He that answereth a matter before he heareth it, it is folly and shame unto him. |
| 14 | പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകൎന്ന മനസ്സിനെയോ ആൎക്കു സഹിക്കാം? | The spirit of a man will sustain his infirmity; but a wounded spirit who can bear? |
| 15 | ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു. | The heart of the prudent getteth knowledge; and the ear of the wise seeketh knowledge. |
| 16 | മനുഷ്യൻ വെക്കുന്ന കാഴ്ചയാൽ അവന്നു പ്രവേശനം കിട്ടും; അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും. | A man’s gift maketh room for him, and bringeth him before great men. |
| 17 | തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും. | He that is first in his own cause seemeth just; but his neighbour cometh and searcheth him. |
| 18 | ചീട്ടു തൎക്കങ്ങളെ തീൎക്കയും ബലവാന്മാരെ തമ്മിൽ വേറുപെടുത്തുകയും ചെയ്യുന്നു. | The lot causeth contentions to cease, and parteth between the mighty. |
| 19 | ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുൎജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നേ. | A brother offended is harder to be won than a strong city: and their contentions are like the bars of a castle. |
| 20 | വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും; | A man’s belly shall be satisfied with the fruit of his mouth; and with the increase of his lips shall he be filled. |
| 21 | മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും. | Death and life are in the power of the tongue: and they that love it shall eat the fruit thereof. |
| 22 | ഭാൎയ്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു. | Whoso findeth a wife findeth a good thing, and obtaineth favour of the Lord. |
| 23 | ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു. | The poor useth intreaties; but the rich answereth roughly. |
| 24 | വളരെ സ്നേഹിതന്മാരുള്ള മനുഷ്യന്നു നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ടു. | A man that hath friends must shew himself friendly: and there is a friend that sticketh closer than a brother. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL