잠언 17장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 잠언 (Proverbs) · 28절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു. | Better is a dry morsel, and quietness therewith, than an house full of sacrifices with strife. |
| 2 | നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കൎത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും. | A wise servant shall have rule over a son that causeth shame, and shall have part of the inheritance among the brethren. |
| 3 | വെള്ളിക്കു പുടം, പൊന്നിന്നു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ. | The fining pot is for silver, and the furnace for gold: but the Lord trieth the hearts. |
| 4 | ദുഷ്കൎമ്മി നീതികെട്ട അധരങ്ങൾക്കു ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവൻ വഷളത്വമുള്ള നാവിന്നു ചെവികൊടുക്കുന്നു. | A wicked doer giveth heed to false lips; and a liar giveth ear to a naughty tongue. |
| 5 | ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല. | Whoso mocketh the poor reproacheth his Maker: and he that is glad at calamities shall not be unpunished. |
| 6 | മക്കളുടെ മക്കൾ വൃദ്ധന്മാൎക്കു കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നേ. | Children’s children are the crown of old men; and the glory of children are their fathers. |
| 7 | സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന്നു എങ്ങിനെ? | Excellent speech becometh not a fool: much less do lying lips a prince. |
| 8 | സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാൎയ്യം സാധിക്കും. | A gift is as a precious stone in the eyes of him that hath it: whithersoever it turneth, it prospereth. |
| 9 | സ്നേഹം തേടുന്നവൻ ലംഘനം മറെച്ചുവെക്കുന്നു; കാൎയ്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. | He that covereth a transgression seeketh love; but he that repeateth a matter separateth very friends. |
| 10 | ഭോഷനെ നൂറു അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും. | A reproof entereth more into a wise man than an hundred stripes into a fool. |
| 11 | മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായോരു ദൂതനെ അവന്റെ നേരെ അയക്കും. | An evil man seeketh only rebellion: therefore a cruel messenger shall be sent against him. |
| 12 | മൂഢനെ അവന്റെ ഭോഷത്വത്തിൽ എതിരിടുന്നതിനെക്കാൾ കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം. | Let a bear robbed of her whelps meet a man, rather than a fool in his folly. |
| 13 | ഒരുത്തൻ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല. | Whoso rewardeth evil for good, evil shall not depart from his house. |
| 14 | കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പെ തൎക്കം നിൎത്തിക്കളക. | The beginning of strife is as when one letteth out water: therefore leave off contention, before it be meddled with. |
| 15 | ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവെക്കു വെറുപ്പു. | He that justifieth the wicked, and he that condemneth the just, even they both are abomination to the Lord. |
| 16 | മൂഢന്നു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാൻ അവന്റെ കയ്യിൽ ദ്രവ്യം എന്തിനു? | Wherefore is there a price in the hand of a fool to get wisdom, seeing he hath no heart to it? |
| 17 | സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനൎത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു. | A friend loveth at all times, and a brother is born for adversity. |
| 18 | ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ചു കൂട്ടുകാരന്നു വേണ്ടി ജാമ്യം നില്ക്കുന്നു. | A man void of understanding striketh hands, and becometh surety in the presence of his friend. |
| 19 | കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; പടിവാതിൽ പൊക്കത്തിൽ പണിയുന്നവൻ ഇടിവു ഇച്ഛിക്കുന്നു. | He loveth transgression that loveth strife: and he that exalteth his gate seeketh destruction. |
| 20 | വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും. | He that hath a froward heart findeth no good: and he that hath a perverse tongue falleth into mischief. |
| 21 | ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; മൂഢന്റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല. | He that begetteth a fool doeth it to his sorrow: and the father of a fool hath no joy. |
| 22 | സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകൎന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു. | A merry heart doeth good like a medicine: but a broken spirit drieth the bones. |
| 23 | ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു. | A wicked man taketh a gift out of the bosom to pervert the ways of judgment. |
| 24 | ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു. | Wisdom is before him that hath understanding; but the eyes of a fool are in the ends of the earth. |
| 25 | മൂഢനായ മകൻ അപ്പന്നു വ്യസനവും തന്നേ പ്രസവിച്ചവൾക്കു കൈപ്പും ആകുന്നു. | A foolish son is a grief to his father, and bitterness to her that bare him. |
| 26 | നീതിമാന്നു പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ നേർനിമിത്തം അടിക്കുന്നതും നന്നല്ല. | Also to punish the just is not good, nor to strike princes for equity. |
| 27 | വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നേ. | He that hath knowledge spareth his words: and a man of understanding is of an excellent spirit. |
| 28 | മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും. | Even a fool, when he holdeth his peace, is counted wise: and he that shutteth his lips is esteemed a man of understanding. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL