로그인

욥기 25장 Sathyavedapusthakam (Malayalam Bible) published in 1910

Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 욥기 (Job) · 6절

  1. 1 അതിന്നു ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
  2. 2 ആധിപത്യവും ഭയങ്കരത്വവും അവന്റെ പക്കൽ ഉണ്ടു; തന്റെ ഉന്നതസ്ഥലങ്ങളിൽ അവൻ സമാധാനം പാലിക്കുന്നു.
  3. 3 അവന്റെ സൈന്യങ്ങൾക്കു സംഖ്യയുണ്ടോ? അവന്റെ പ്രകാശം ആൎക്കു ഉദിക്കാതെയിരിക്കുന്നു?
  4. 4 മൎത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിൎമ്മലനാകും?
  5. 5 ചന്ദ്രന്നുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിന്നു ശുദ്ധിയുള്ളവയല്ല.
  6. 6 പിന്നെ പുഴുവായിരിക്കുന്ന മൎത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?

Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗