시편 7편 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 시편 (Psalms) · 17절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യിൽ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ. | O Lord my God, in thee do I put my trust: save me from all them that persecute me, and deliver me: |
| 2 | അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാൻ ആരുമില്ലാതിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ. | Lest he tear my soul like a lion, rending it in pieces, while there is none to deliver. |
| 3 | എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ, | O Lord my God, if I have done this; if there be iniquity in my hands; |
| 4 | എനിക്കു ബന്ധുവായിരുന്നവനോടു ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ - | If I have rewarded evil unto him that was at peace with me; (yea, I have delivered him that without cause is mine enemy:) |
| 5 | ശത്രു എന്റെ പ്രാണനെ പിന്തുടൎന്നു പിടിക്കട്ടെ; അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ.സേലാ. | Let the enemy persecute my soul, and take it; yea, let him tread down my life upon the earth, and lay mine honour in the dust. Selah. |
| 6 | യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിൎത്തുനില്ക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ. | Arise, O Lord, in thine anger, lift up thyself because of the rage of mine enemies: and awake for me to the judgment that thou hast commanded. |
| 7 | ജാതികളുടെ സംഘം നിന്നെ ചുറ്റിനില്ക്കട്ടെ; നീ അവൎക്കു മീതെകൂടി ഉയരത്തിലേക്കു മടങ്ങേണമേ. | So shall the congregation of the people compass thee about: for their sakes therefore return thou on high. |
| 8 | യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാൎത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ; | The Lord shall judge the people: judge me, O Lord, according to my righteousness, and according to mine integrity that is in me. |
| 9 | ദുഷ്ടന്റെ ദുഷ്ടത തീൎന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ. | Oh let the wickedness of the wicked come to an end; but establish the just: for the righteous God trieth the hearts and reins. |
| 10 | എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ടു; അവൻ ഹൃദയപരമാൎത്ഥികളെ രക്ഷിക്കുന്നു. | My defence is of God, which saveth the upright in heart. |
| 11 | ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു. | God judgeth the righteous, and God is angry with the wicked every day. |
| 12 | മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന്നു മൂൎച്ചകൂട്ടും; അവൻ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു. | If he turn not, he will whet his sword; he hath bent his bow, and made it ready. |
| 13 | അവൻ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്തു, തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീൎത്തിരിക്കുന്നു. | He hath also prepared for him the instruments of death; he ordaineth his arrows against the persecutors. |
| 14 | ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവൻ കഷ്ടത്തെ ഗൎഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു. | Behold, he travaileth with iniquity, and hath conceived mischief, and brought forth falsehood. |
| 15 | അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻ തന്നേ വീണു. | He made a pit, and digged it, and is fallen into the ditch which he made. |
| 16 | അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാല്ക്കാരം അവന്റെ നെറുകയിൽ തന്നേ വീഴും. | His mischief shall return upon his own head, and his violent dealing shall come down upon his own pate. |
| 17 | ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും. | I will praise the Lord according to his righteousness: and will sing praise to the name of the Lord most high. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL