잠언 2장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 잠언 (Proverbs) · 22절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു | My son, if thou wilt receive my words, and hide my commandments with thee; |
| 2 | എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, | So that thou incline thine ear unto wisdom, and apply thine heart to understanding; |
| 3 | നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയൎത്തുന്നു എങ്കിൽ, | Yea, if thou criest after knowledge, and liftest up thy voice for understanding; |
| 4 | അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, | If thou seekest her as silver, and searchest for her as for hid treasures; |
| 5 | നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. | Then shalt thou understand the fear of the Lord, and find the knowledge of God. |
| 6 | യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു. | For the Lord giveth wisdom: out of his mouth cometh knowledge and understanding. |
| 7 | അവൻ നേരുള്ളവൎക്കു രക്ഷ സംഗ്രഹിച്ചുവെക്കുന്നു: നഷ്കളങ്കമായി നടക്കുന്നവൎക്കു അവൻ ഒരു പരിച തന്നേ. | He layeth up sound wisdom for the righteous: he is a buckler to them that walk uprightly. |
| 8 | അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു. | He keepeth the paths of judgment, and preserveth the way of his saints. |
| 9 | അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാൎഗ്ഗവും ഗ്രഹിക്കും. | Then shalt thou understand righteousness, and judgment, and equity; yea, every good path. |
| 10 | ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും. | When wisdom entereth into thine heart, and knowledge is pleasant unto thy soul; |
| 11 | വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും. | Discretion shall preserve thee, understanding shall keep thee: |
| 12 | അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. | To deliver thee from the way of the evil man, from the man that speaketh froward things; |
| 13 | അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളകയും | Who leave the paths of uprightness, to walk in the ways of darkness; |
| 14 | ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു. | Who rejoice to do evil, and delight in the frowardness of the wicked; |
| 15 | അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു. | Whose ways are crooked, and they froward in their paths: |
| 16 | അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും. | To deliver thee from the strange woman, even from the stranger which flattereth with her words; |
| 17 | അവൾ തന്റെ യൌവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു. | Which forsaketh the guide of her youth, and forgetteth the covenant of her God. |
| 18 | അവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകൾ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു. | For her house inclineth unto death, and her paths unto the dead. |
| 19 | അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല. | None that go unto her return again, neither take they hold of the paths of life. |
| 20 | അതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയിൽ നടന്നു നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചു കൊൾക. | That thou mayest walk in the way of good men, and keep the paths of the righteous. |
| 21 | നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. | For the upright shall dwell in the land, and the perfect shall remain in it. |
| 22 | എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിൎമ്മൂലമാകും. | But the wicked shall be cut off from the earth, and the transgressors shall be rooted out of it. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL