잠언 29장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 잠언 (Proverbs) · 27절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും. | He, that being often reproved hardeneth his neck, shall suddenly be destroyed, and that without remedy. |
| 2 | നീതിമാന്മാർ വൎദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീൎപ്പിടുന്നു. | When the righteous are in authority, the people rejoice: but when the wicked beareth rule, the people mourn. |
| 3 | ജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു. | Whoso loveth wisdom rejoiceth his father: but he that keepeth company with harlots spendeth his substance. |
| 4 | രാജാവു ന്യായപാലനത്താൽ രാജ്യത്തെ നിലനിൎത്തുന്നു; നികുതി വൎദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു. | The king by judgment establisheth the land: but he that receiveth gifts overthroweth it. |
| 5 | കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു. | A man that flattereth his neighbour spreadeth a net for his feet. |
| 6 | ദുഷ്കൎമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു. | In the transgression of an evil man there is a snare: but the righteous doth sing and rejoice. |
| 7 | നീതിമാൻ അഗതികളുടെ കാൎയ്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്നു അറിയുന്നില്ല. | The righteous considereth the cause of the poor: but the wicked regardeth not to know it. |
| 8 | പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു; ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു. | Scornful men bring a city into a snare: but wise men turn away wrath. |
| 9 | ജ്ഞാനിക്കും ഭോഷന്നും തമ്മിൽ വാഗ്വാദം ഉണ്ടായിട്ടു അവൻ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല. | If a wise man contendeth with a foolish man, whether he rage or laugh, there is no rest. |
| 10 | രക്തപാതകന്മാർ നിഷ്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു. | The bloodthirsty hate the upright: but the just seek his soul. |
| 11 | മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു. | A fool uttereth all his mind: but a wise man keepeth it in till afterwards. |
| 12 | അധിപതി നുണ കേൾപ്പാൻ തുടങ്ങിയാൽ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും. | If a ruler hearken to lies, all his servants are wicked. |
| 13 | ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു; ഇരുവരുടെയും കണ്ണു യഹോവ പ്രകാശിപ്പിക്കുന്നു. | The poor and the deceitful man meet together: the Lord lighteneth both their eyes. |
| 14 | അഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും. | The king that faithfully judgeth the poor, his throne shall be established for ever. |
| 15 | വടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു. | The rod and reproof give wisdom: but a child left to himself bringeth his mother to shame. |
| 16 | ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; നീതിമാന്മാരോ അവരുടെ വീഴ്ച കാണും. | When the wicked are multiplied, transgression increaseth: but the righteous shall see their fall. |
| 17 | നിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്കു ആശ്വാസമായ്തീരും; അവൻ നിന്റെ മനസ്സിന്നു പ്രമോദംവരുത്തും. | Correct thy son, and he shall give thee rest; yea, he shall give delight unto thy soul. |
| 18 | വെളിപ്പാടു ഇല്ലാത്തെടത്തു ജനം മൎയ്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ. | Where there is no vision, the people perish: but he that keepeth the law, happy is he. |
| 19 | ദാസനെ ഗുണീകരിപ്പാൻ വാക്കു മാത്രം പോരാ; അവൻ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ. | A servant will not be corrected by words: for though he understand he will not answer. |
| 20 | വാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാൾ മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു. | Seest thou a man that is hasty in his words? there is more hope of a fool than of him. |
| 21 | ദാസനെ ബാല്യംമുതൽ ലാളിച്ചുവളൎത്തുന്നവനോടു അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും. | He that delicately bringeth up his servant from a child shall have him become his son at the length. |
| 22 | കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വൎദ്ധിപ്പിക്കുന്നു. | An angry man stirreth up strife, and a furious man aboundeth in transgression. |
| 23 | മനുഷ്യന്റെ ഗൎവ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും. | A man’s pride shall bring him low: but honour shall uphold the humble in spirit. |
| 24 | കള്ളനുമായി പങ്കു കൂടുന്നവൻ സ്വന്ത പ്രാണനെ പകെക്കുന്നു; അവൻ സത്യവാചകം കേൾക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും. | Whoso is partner with a thief hateth his own soul: he heareth cursing, and bewrayeth it not. |
| 25 | മാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും. | The fear of man bringeth a snare: but whoso putteth his trust in the Lord shall be safe. |
| 26 | അനേകർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്റെ ന്യായവിധിയോ യഹോവയാൽ വരുന്നു. | Many seek the ruler’s favour; but every man’s judgment cometh from the Lord. |
| 27 | നീതികെട്ടവൻ നീതിമാന്മാൎക്കു വെറുപ്പു; സന്മാൎഗ്ഗി ദുഷ്ടന്മാൎക്കും വെറുപ്പു. | An unjust man is an abomination to the just: and he that is upright in the way is abomination to the wicked. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL