잠언 23장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 잠언 (Proverbs) · 35절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | നീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്നു കരുതിക്കൊൾക. | When thou sittest to eat with a ruler, consider diligently what is before thee: |
| 2 | നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്റെ തൊണ്ടെക്കു ഒരു കത്തി വെച്ചുകൊൾക. | And put a knife to thy throat, if thou be a man given to appetite. |
| 3 | അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുതു; അവ വഞ്ചിക്കുന്ന ഭോജനമല്ലോ. | Be not desirous of his dainties: for they are deceitful meat. |
| 4 | ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക. | Labour not to be rich: cease from thine own wisdom. |
| 5 | നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നതു എന്തിന്നു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകൻ ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും. | Wilt thou set thine eyes upon that which is not? for riches certainly make themselves wings; they fly away as an eagle toward heaven. |
| 6 | കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുതു; അവന്റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുതു. | Eat thou not the bread of him that hath an evil eye, neither desire thou his dainty meats: |
| 7 | അവൻ തന്റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു; തിന്നു കുടിച്ചുകൊൾക എന്നു അവൻ നിന്നോടു പറയും; അവന്റെ ഹൃദയമോ നിനക്കു അനുകൂലമല്ല. | For as he thinketh in his heart, so is he: Eat and drink, saith he to thee; but his heart is not with thee. |
| 8 | നീ തിന്ന കഷണം ഛൎദ്ദിച്ചുപോകും; നിന്റെ മാധുൎയ്യവാക്കു നഷ്ടമായെന്നും വരും. | The morsel which thou hast eaten shalt thou vomit up, and lose thy sweet words. |
| 9 | ഭോഷൻ കേൾക്കെ നീ സംസാരിക്കരുതു; അവൻ നിന്റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും. | Speak not in the ears of a fool: for he will despise the wisdom of thy words. |
| 10 | പണ്ടേയുള്ള അതിർ നീക്കരുതു; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുതു. | Remove not the old landmark; and enter not into the fields of the fatherless: |
| 11 | അവരുടെ പ്രതികാരകൻ ബലവാനല്ലോ; അവൎക്കു നിന്നോടുള്ള വ്യവഹാരം അവൻ നടത്തും. | For their redeemer is mighty; he shall plead their cause with thee. |
| 12 | നിന്റെ ഹൃദയം പ്രബോധനത്തിന്നും നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമൎപ്പിക്ക. | Apply thine heart unto instruction, and thine ears to the words of knowledge. |
| 13 | ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാൽ അവൻ ചത്തുപോകയില്ല. | Withhold not correction from the child: for if thou beatest him with the rod, he shall not die. |
| 14 | വടികൊണ്ടു അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും. | Thou shalt beat him with the rod, and shalt deliver his soul from hell. |
| 15 | മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും. | My son, if thine heart be wise, my heart shall rejoice, even mine. |
| 16 | നിന്റെ അധരം നേർ സംസാരിച്ചാൽ എന്റെ അന്തരംഗങ്ങൾ ആനന്ദിക്കും. | Yea, my reins shall rejoice, when thy lips speak right things. |
| 17 | നിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക. | Let not thine heart envy sinners: but be thou in the fear of the Lord all the day long. |
| 18 | ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല. | For surely there is an end; and thine expectation shall not be cut off. |
| 19 | മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊൾക. | Hear thou, my son, and be wise, and guide thine heart in the way. |
| 20 | നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു. | Be not among winebibbers; among riotous eaters of flesh: |
| 21 | കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും. | For the drunkard and the glutton shall come to poverty: and drowsiness shall clothe a man with rags. |
| 22 | നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു. | Hearken unto thy father that begat thee, and despise not thy mother when she is old. |
| 23 | നീ സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടതു; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ. | Buy the truth, and sell it not; also wisdom, and instruction, and understanding. |
| 24 | നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. | The father of the righteous shall greatly rejoice: and he that begetteth a wise child shall have joy of him. |
| 25 | നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ. | Thy father and thy mother shall be glad, and she that bare thee shall rejoice. |
| 26 | മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ. | My son, give me thine heart, and let thine eyes observe my ways. |
| 27 | വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു. | For a whore is a deep ditch; and a strange woman is a narrow pit. |
| 28 | അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരിൽ ദ്രോഹികളെ വൎദ്ധിപ്പിക്കുന്നു. | She also lieth in wait as for a prey, and increaseth the transgressors among men. |
| 29 | ആൎക്കു കഷ്ടം, ആൎക്കു സങ്കടം, ആൎക്കു കലഹം? ആൎക്കു ആവലാതി, ആൎക്കു അനാവശ്യമായ മുറിവുകൾ, ആൎക്കു കൺചുവപ്പു? | Who hath woe? who hath sorrow? who hath contentions? who hath babbling? who hath wounds without cause? who hath redness of eyes? |
| 30 | വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവൎക്കും മദ്യം രുചിനോക്കുവാൻ പോകുന്നവൎക്കും തന്നേ. | They that tarry long at the wine; they that go to seek mixed wine. |
| 31 | വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു. | Look not thou upon the wine when it is red, when it giveth his colour in the cup, when it moveth itself aright. |
| 32 | ഒടുക്കം അതു സൎപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും. | At the last it biteth like a serpent, and stingeth like an adder. |
| 33 | നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും. | Thine eyes shall behold strange women, and thine heart shall utter perverse things. |
| 34 | നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും. | Yea, thou shalt be as he that lieth down in the midst of the sea, or as he that lieth upon the top of a mast. |
| 35 | അവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല; അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതു തന്നേ തേടും എന്നു നീ പറയും. | They have stricken me, shalt thou say, and I was not sick; they have beaten me, and I felt it not: when shall I awake? I will seek it yet again. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL