잠언 20장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 잠언 (Proverbs) · 30절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല. | Wine is a mocker, strong drink is raging: and whosoever is deceived thereby is not wise. |
| 2 | രാജാവിന്റെ ഭീഷണം സിംഹഗൎജ്ജനംപോലെ; അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു. | The fear of a king is as the roaring of a lion: whoso provoketh him to anger sinneth against his own soul. |
| 3 | വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം; എന്നാൽ ഏതു ഭോഷനും ശണ്ഠകൂടും. | It is an honour for a man to cease from strife: but every fool will be meddling. |
| 4 | മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല. | The sluggard will not plow by reason of the cold; therefore shall he beg in harvest, and have nothing. |
| 5 | മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും. | Counsel in the heart of man is like deep water; but a man of understanding will draw it out. |
| 6 | മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും? | Most men will proclaim every one his own goodness: but a faithful man who can find? |
| 7 | പരമാൎത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ. | The just man walketh in his integrity: his children are blessed after him. |
| 8 | ന്യായാസനത്തിൽ ഇരിക്കുന്ന രാജാവു തന്റെ കണ്ണുകൊണ്ടു സകലദോഷത്തെയും പേറ്റിക്കളയുന്നു. | A king that sitteth in the throne of judgment scattereth away all evil with his eyes. |
| 9 | ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിൎമ്മലനായിരിക്കുന്നു എന്നു ആൎക്കു പറയാം? | Who can say, I have made my heart clean, I am pure from my sin? |
| 10 | രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവെക്കു വെറുപ്പു. | Divers weights, and divers measures, both of them are alike abomination to the Lord. |
| 11 | ബാല്യത്തിലെ ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം. | Even a child is known by his doings, whether his work be pure, and whether it be right. |
| 12 | കേൾക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി. | The hearing ear, and the seeing eye, the Lord hath made even both of them. |
| 13 | ദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും. | Love not sleep, lest thou come to poverty; open thine eyes, and thou shalt be satisfied with bread. |
| 14 | വിലെക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവൻ പ്രശംസിക്കുന്നു. | It is naught, it is naught, saith the buyer: but when he is gone his way, then he boasteth. |
| 15 | പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം. | There is gold, and a multitude of rubies: but the lips of knowledge are a precious jewel. |
| 16 | അന്യന്നു വേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരന്നു വേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക. | Take his garment that is surety for a stranger: and take a pledge of him for a strange woman. |
| 17 | വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും. | Bread of deceit is sweet to a man; but afterwards his mouth shall be filled with gravel. |
| 18 | ഉദ്ദേശങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാൽ ഭരണസാമൎത്ഥ്യത്തോടെ യുദ്ധം ചെയ്ക. | Every purpose is established by counsel: and with good advice make war. |
| 19 | നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാൽ വിടുവായനോടു ഇടപെടരുതു. | He that goeth about as a talebearer revealeth secrets: therefore meddle not with him that flattereth with his lips. |
| 20 | ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ അവന്റെ വിളക്കു കൂരിരുട്ടിൽ കെട്ടുപോകും. | Whoso curseth his father or his mother, his lamp shall be put out in obscure darkness. |
| 21 | ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല. | An inheritance may be gotten hastily at the beginning; but the end thereof shall not be blessed. |
| 22 | ഞാൻ ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു; യഹോവയെ കാത്തിരിക്ക; അവൻ നിന്നെ രക്ഷിക്കും. | Say not thou, I will recompense evil; but wait on the Lord, and he shall save thee. |
| 23 | രണ്ടുതരം തൂക്കം യഹോവെക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു. | Divers weights are an abomination unto the Lord; and a false balance is not good. |
| 24 | മനുഷ്യന്റെ ഗതികൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന്നു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം? | Man’s goings are of the Lord; how can a man then understand his own way? |
| 25 | “ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും നേൎന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി. | It is a snare to the man who devoureth that which is holy, and after vows to make enquiry. |
| 26 | ജ്ഞാനമുള്ള രാജാവു ദുഷ്ടന്മാരെ പേറ്റിക്കളയുന്നു; അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു. | A wise king scattereth the wicked, and bringeth the wheel over them. |
| 27 | മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു. | The spirit of man is the candle of the Lord, searching all the inward parts of the belly. |
| 28 | ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ടു അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു. | Mercy and truth preserve the king: and his throne is upholden by mercy. |
| 29 | യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം. | The glory of young men is their strength: and the beauty of old men is the gray head. |
| 30 | ഉദരത്തിന്റെ അറകളിലേക്കു ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു. | The blueness of a wound cleanseth away evil: so do stripes the inward parts of the belly. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL