잠언 14장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 잠언 (Proverbs) · 35절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു. | Every wise woman buildeth her house: but the foolish plucketh it down with her hands. |
| 2 | നേരായി നടക്കുന്നവൻ യഹോവാഭക്തൻ; നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു. | He that walketh in his uprightness feareth the Lord: but he that is perverse in his ways despiseth him. |
| 3 | ഭോഷന്റെവായിൽ ഡംഭത്തിന്റെ വടിയുണ്ടു; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു. | In the mouth of the foolish is a rod of pride: but the lips of the wise shall preserve them. |
| 4 | കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു. | Where no oxen are, the crib is clean: but much increase is by the strength of the ox. |
| 5 | വിശ്വസ്തസാക്ഷി ഭോഷ്കു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്കു നിശ്വസിക്കുന്നു. | A faithful witness will not lie: but a false witness will utter lies. |
| 6 | പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം. | A scorner seeketh wisdom, and findeth it not: but knowledge is easy unto him that understandeth. |
| 7 | മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല. | Go from the presence of a foolish man, when thou perceivest not in him the lips of knowledge. |
| 8 | വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം. | The wisdom of the prudent is to understand his way: but the folly of fools is deceit. |
| 9 | ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു; നേരുള്ളവൎക്കോ തമ്മിൽ പ്രീതി ഉണ്ടു. | Fools make a mock at sin: but among the righteous there is favour. |
| 10 | ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല. | The heart knoweth his own bitterness; and a stranger doth not intermeddle with his joy. |
| 11 | ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴെക്കും. | The house of the wicked shall be overthrown: but the tabernacle of the upright shall flourish. |
| 12 | ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ. | There is a way which seemeth right unto a man, but the end thereof are the ways of death. |
| 13 | ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമാകയുമാം. | Even in laughter the heart is sorrowful; and the end of that mirth is heaviness. |
| 14 | ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പിൽ മടുപ്പുവരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാൽ തന്നേ തൃപ്തിവരും. | The backslider in heart shall be filled with his own ways: and a good man shall be satisfied from himself. |
| 15 | അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു. | The simple believeth every word: but the prudent man looketh well to his going. |
| 16 | ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിൎഭയനായി നടക്കുന്നു. | A wise man feareth, and departeth from evil: but the fool rageth, and is confident. |
| 17 | മുൻകോപി ഭോഷത്വം പ്രവൎത്തിക്കുന്നു; ദുരുപായി ദ്വേഷിക്കപ്പെടും. | He that is soon angry dealeth foolishly: and a man of wicked devices is hated. |
| 18 | അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. | The simple inherit folly: but the prudent are crowned with knowledge. |
| 19 | ദുൎജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു. | The evil bow before the good; and the wicked at the gates of the righteous. |
| 20 | ദരിദ്രനെ കൂട്ടുകാരൻ പോലും പകെക്കുന്നു; ധനവാന്നോ വളരെ സ്നേഹിതന്മാർ ഉണ്ടു. | The poor is hated even of his own neighbour: but the rich hath many friends. |
| 21 | കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാൻ. | He that despiseth his neighbour sinneth: but he that hath mercy on the poor, happy is he. |
| 22 | ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവൎക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു. | Do they not err that devise evil? but mercy and truth shall be to them that devise good. |
| 23 | എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചൎവ്വണംകൊണ്ടോ ഞെരുക്കമേ വരു. | In all labour there is profit: but the talk of the lips tendeth only to penury. |
| 24 | ജ്ഞാനികളുടെ ധനം അവൎക്കു കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്വം തന്നേ. | The crown of the wise is their riches: but the foolishness of fools is folly. |
| 25 | സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷ്കു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു. | A true witness delivereth souls: but a deceitful witness speaketh lies. |
| 26 | യഹോവാഭക്തന്നു ദൃഢധൈൎയ്യം ഉണ്ടു; അവന്റെ മക്കൾക്കും ശരണം ഉണ്ടാകും. | In the fear of the Lord is strong confidence: and his children shall have a place of refuge. |
| 27 | യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും. | The fear of the Lord is a fountain of life, to depart from the snares of death. |
| 28 | പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിന്നു നാശം. | In the multitude of people is the king’s honour: but in the want of people is the destruction of the prince. |
| 29 | ദീൎഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്വം ഉയൎത്തുന്നു. | He that is slow to wrath is of great understanding: but he that is hasty of spirit exalteth folly. |
| 30 | ശാന്തമനസ്സു ദേഹത്തിന്നു ജീവൻ; അസൂയയോ അസ്തികൾക്കു ദ്രവത്വം. | A sound heart is the life of the flesh: but envy the rottenness of the bones. |
| 31 | എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു. | He that oppresseth the poor reproacheth his Maker: but he that honoureth him hath mercy on the poor. |
| 32 | ദുഷ്ടന്നു തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു. | The wicked is driven away in his wickedness: but the righteous hath hope in his death. |
| 33 | വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാൎക്കുന്നു; മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളതോ വെളിപ്പെട്ടുവരുന്നു. | Wisdom resteth in the heart of him that hath understanding: but that which is in the midst of fools is made known. |
| 34 | നീതി ജാതിയെ ഉയൎത്തുന്നു; പാപമോ വംശങ്ങൾക്കു അപമാനം. | Righteousness exalteth a nation: but sin is a reproach to any people. |
| 35 | ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു; നാണംകെട്ടവന്നോ അവന്റെ കോപം നേരിടും. | The king’s favour is toward a wise servant: but his wrath is against him that causeth shame. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL