잠언 10장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 잠언 (Proverbs) · 32절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | ശലോമോന്റെ സദൃശവാക്യങ്ങൾ ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു. | The proverbs of Solomon. A wise son maketh a glad father: but a foolish son is the heaviness of his mother. |
| 2 | ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു. | Treasures of wickedness profit nothing: but righteousness delivereth from death. |
| 3 | യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവൻ തള്ളിക്കളയുന്നു. | The Lord will not suffer the soul of the righteous to famish: but he casteth away the substance of the wicked. |
| 4 | മടിയുള്ള കൈകൊണ്ടു പ്രവൎത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു. | He becometh poor that dealeth with a slack hand: but the hand of the diligent maketh rich. |
| 5 | വേനല്ക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവൻ. | He that gathereth in summer is a wise son: but he that sleepeth in harvest is a son that causeth shame. |
| 6 | നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു. | Blessings are upon the head of the just: but violence covereth the mouth of the wicked. |
| 7 | നീതിമാന്റെ ഓൎമ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും. | The memory of the just is blessed: but the name of the wicked shall rot. |
| 8 | ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും. | The wise in heart will receive commandments: but a prating fool shall fall. |
| 9 | നേരായി നടക്കുന്നവൻ നിൎഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും. | He that walketh uprightly walketh surely: but he that perverteth his ways shall be known. |
| 10 | കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു. | He that winketh with the eye causeth sorrow: but a prating fool shall fall. |
| 11 | നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു. | The mouth of a righteous man is a well of life: but violence covereth the mouth of the wicked. |
| 12 | പക വഴക്കുകൾക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു. | Hatred stirreth up strifes: but love covereth all sins. |
| 13 | വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്റെ മുതുകിന്നോ വടി കൊള്ളാം. | In the lips of him that hath understanding wisdom is found: but a rod is for the back of him that is void of understanding. |
| 14 | ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം. | Wise men lay up knowledge: but the mouth of the foolish is near destruction. |
| 15 | ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ൎയ്യം തന്നേ. | The rich man’s wealth is his strong city: the destruction of the poor is their poverty. |
| 16 | നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു. | The labour of the righteous tendeth to life: the fruit of the wicked to sin. |
| 17 | പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാൎഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു; | He is in the way of life that keepeth instruction: but he that refuseth reproof erreth. |
| 18 | പക മറെച്ചുവെക്കുന്നവൻ പൊളിവായൻ; ഏഷണി പറയുന്നവൻ ഭോഷൻ. | He that hideth hatred with lying lips, and he that uttereth a slander, is a fool. |
| 19 | വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ. | In the multitude of words there wanteth not sin: but he that refraineth his lips is wise. |
| 20 | നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. | The tongue of the just is as choice silver: the heart of the wicked is little worth. |
| 21 | നീതിമാന്റെ അധരങ്ങൾ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു. | The lips of the righteous feed many: but fools die for want of wisdom. |
| 22 | യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല. | The blessing of the Lord, it maketh rich, and he addeth no sorrow with it. |
| 23 | ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു; ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ. | It is as sport to a fool to do mischief: but a man of understanding hath wisdom. |
| 24 | ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും. | The fear of the wicked, it shall come upon him: but the desire of the righteous shall be granted. |
| 25 | ചുഴലിക്കാറ്റു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ. | As the whirlwind passeth, so is the wicked no more: but the righteous is an everlasting foundation. |
| 26 | ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ മടിയൻ തന്നേ അയക്കുന്നവൎക്കു ആകുന്നു. | As vinegar to the teeth, and as smoke to the eyes, so is the sluggard to them that send him. |
| 27 | യഹോവാഭക്തി ആയുസ്സിനെ ദീൎഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും. | The fear of the Lord prolongeth days: but the years of the wicked shall be shortened. |
| 28 | നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും. | The hope of the righteous shall be gladness: but the expectation of the wicked shall perish. |
| 29 | യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുൎഗ്ഗം; ദുഷ്പ്രവൃത്തിക്കാൎക്കോ അതു നാശകരം. | The way of the Lord is strength to the upright: but destruction shall be to the workers of iniquity. |
| 30 | നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല. | The righteous shall never be removed: but the wicked shall not inhabit the earth. |
| 31 | നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും. | The mouth of the just bringeth forth wisdom: but the froward tongue shall be cut out. |
| 32 | നീതിമാന്റെ അധരങ്ങൾ പ്രസാദകരമായതു അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു. | The lips of the righteous know what is acceptable: but the mouth of the wicked speaketh frowardness. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL