욥기 8장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 욥기 (Job) · 22절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ: | Then answered Bildad the Shuhite, and said, |
| 2 | എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകൾ വങ്കാറ്റുപോലെ ഇരിക്കും? | How long wilt thou speak these things? and how long shall the words of thy mouth be like a strong wind? |
| 3 | ദൈവം ന്യായം മറിച്ചുകളയുമോ? സൎവ്വശക്തൻ നീതിയെ മറിച്ചുകളയുമോ? | Doth God pervert judgment? or doth the Almighty pervert justice? |
| 4 | നിന്റെ മക്കൾ അവനോടു പാപം ചെയ്തെങ്കിൽ അവൻ അവരെ അവരുടെ അതിക്രമങ്ങൾക്കു ഏല്പിച്ചുകളഞ്ഞു. | If thy children have sinned against him, and he have cast them away for their transgression; |
| 5 | നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സൎവ്വശക്തനോടപേക്ഷിക്കയും ചെയ്താൽ, | If thou wouldest seek unto God betimes, and make thy supplication to the Almighty; |
| 6 | നീ നിൎമ്മലനും നേരുള്ളവനുമെങ്കിൽ അവൻ ഇപ്പോൾ നിനക്കു വേണ്ടി ഉണൎന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. | If thou wert pure and upright; surely now he would awake for thee, and make the habitation of thy righteousness prosperous. |
| 7 | നിന്റെ പൂൎവ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. | Though thy beginning was small, yet thy latter end should greatly increase. |
| 8 | നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊൾക. | For enquire, I pray thee, of the former age, and prepare thyself to the search of their fathers: |
| 9 | നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ. | (For we are but of yesterday, and know nothing, because our days upon earth are a shadow:) |
| 10 | അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തിൽനിന്നു വാക്കുകളെ പുറപ്പെടുവിക്കും. | Shall not they teach thee, and tell thee, and utter words out of their heart? |
| 11 | ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ലു വളരുമോ? | Can the rush grow up without mire? can the flag grow without water? |
| 12 | അതു അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നേ മറ്റു എല്ലാ പുല്ലിന്നും മുമ്പെ വാടിപ്പോകുന്നു. | Whilst it is yet in his greenness, and not cut down, it withereth before any other herb. |
| 13 | ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേ; വഷളന്റെ ആശ നശിച്ചുപോകും; | So are the paths of all that forget God; and the hypocrite’s hope shall perish: |
| 14 | അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രെ. | Whose hope shall be cut off, and whose trust shall be a spider’s web. |
| 15 | അവൻ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നില്ക്കയില്ല; അവൻ അതിനെ മുറുകെ പിടിക്കും; അതോ നിലനില്ക്കയില്ല. | He shall lean upon his house, but it shall not stand: he shall hold it fast, but it shall not endure. |
| 16 | വെയിലത്തു അവൻ പച്ചയായിരിക്കുന്നു; അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു. | He is green before the sun, and his branch shooteth forth in his garden. |
| 17 | അവന്റെ വേർ കൽക്കുന്നിൽ പിണയുന്നു; അതു കല്ലടുക്കിൽ ചെന്നു പിടിക്കുന്നു. | His roots are wrapped about the heap, and seeth the place of stones. |
| 18 | അവന്റെ സ്ഥലത്തുനിന്നു അവനെ നശിപ്പിച്ചാൽ ഞാൻ നിന്നെ കണ്ടിട്ടില്ല എന്നു അതു അവനെ നിഷേധിക്കും. | If he destroy him from his place, then it shall deny him, saying, I have not seen thee. |
| 19 | ഇതാ, ഇതു അവന്റെ വഴിയുടെ സന്തോഷം; പൊടിയിൽനിന്നു മറ്റൊന്നു മുളെച്ചുവരും. | Behold, this is the joy of his way, and out of the earth shall others grow. |
| 20 | ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല. | Behold, God will not cast away a perfect man, neither will he help the evil doers: |
| 21 | അവൻ ഇനിയും നിന്റെ വായിൽ ചിരിയും നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറെക്കും. | Till he fill thy mouth with laughing, and thy lips with rejoicing. |
| 22 | നിന്നെ പകക്കുന്നവർ ലജ്ജ ധരിക്കും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും. | They that hate thee shall be clothed with shame; and the dwelling place of the wicked shall come to nought. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL