욥기 28장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 욥기 (Job) · 28절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | വെള്ളിക്കു ഒരു ഉത്ഭവസ്ഥാനവും പൊന്നു ഊതിക്കഴിപ്പാൻ ഒരു സ്ഥലവും ഉണ്ടു. | Surely there is a vein for the silver, and a place for gold where they fine it. |
| 2 | ഇരിമ്പു മണ്ണിൽനിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു. | Iron is taken out of the earth, and brass is molten out of the stone. |
| 3 | മനുഷ്യൻ അന്ധകാരത്തിന്നു ഒരതിർ വെക്കുന്നു; കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധന ചെയ്യുന്നു. | He setteth an end to darkness, and searcheth out all perfection: the stones of darkness, and the shadow of death. |
| 4 | പാൎപ്പുള്ളേടത്തുനിന്നു ദൂരെ അവർ കുഴികുത്തുന്നു; കടന്നുപോകുന്ന കാലിന്നു അവർ മറന്നു പോയവർ തന്നേ; മനുഷ്യൎക്കു അകലെ അവർ തൂങ്ങി ആടുന്നു. | The flood breaketh out from the inhabitant; even the waters forgotten of the foot: they are dried up, they are gone away from men. |
| 5 | ഭൂമിയിൽനിന്നു ആഹാരം ഉണ്ടാകുന്നു; അതിന്റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു. | As for the earth, out of it cometh bread: and under it is turned up as it were fire. |
| 6 | അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം; കനകപ്പൊടിയും അതിൽ ഉണ്ടു. | The stones of it are the place of sapphires: and it hath dust of gold. |
| 7 | അതിന്റെ പാത കഴുകൻ അറിയുന്നില്ല; പരുന്തിന്റെ കണ്ണു അതിനെ കണ്ടിട്ടില്ല. | There is a path which no fowl knoweth, and which the vulture’s eye hath not seen: |
| 8 | പുളെച്ച കാട്ടുമൃഗങ്ങൾ അതിൽ ചവിട്ടീട്ടില്ല; ഘോരസിംഹം അതിലെ നടന്നിട്ടുമില്ല. | The lion’s whelps have not trodden it, nor the fierce lion passed by it. |
| 9 | അവർ തീക്കൽപാറയിലേക്കു കൈനീട്ടുന്നു; പൎവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു. | He putteth forth his hand upon the rock; he overturneth the mountains by the roots. |
| 10 | അവർ പാറകളുടെ ഇടയിൽകൂടി നടകളെ വെട്ടുന്നു; അവരുടെ കണ്ണു വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു. | He cutteth out rivers among the rocks; and his eye seeth every precious thing. |
| 11 | അവർ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിൎത്തുന്നു; ഗുപ്തമായിരിക്കുന്നതു അവർ വെളിച്ചത്തു കൊണ്ടുവരുന്നു. | He bindeth the floods from overflowing; and the thing that is hid bringeth he forth to light. |
| 12 | എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ? | But where shall wisdom be found? and where is the place of understanding? |
| 13 | അതിന്റെ വില മനുഷ്യൻ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല. | Man knoweth not the price thereof; neither is it found in the land of the living. |
| 14 | അതു എന്നിൽ ഇല്ല എന്നു ആഴി പറയുന്നു; അതു എന്റെ പക്കൽ ഇല്ല എന്നു സമുദ്രവും പറയുന്നു. | The depth saith, It is not in me: and the sea saith, It is not with me. |
| 15 | തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല. | It cannot be gotten for gold, neither shall silver be weighed for the price thereof. |
| 16 | ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല; | It cannot be valued with the gold of Ophir, with the precious onyx, or the sapphire. |
| 17 | സ്വൎണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല; തങ്കം കൊണ്ടുള്ള പണ്ടങ്ങൾക്കു അതിനെ മാറിക്കൊടുപ്പാറില്ല. | The gold and the crystal cannot equal it: and the exchange of it shall not be for jewels of fine gold. |
| 18 | പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ; ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ. | No mention shall be made of coral, or of pearls: for the price of wisdom is above rubies. |
| 19 | കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല; തങ്കംകൊണ്ടു അതിന്റെ വില മതിക്കാകുന്നതുമല്ല. | The topaz of Ethiopia shall not equal it, neither shall it be valued with pure gold. |
| 20 | പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ? | Whence then cometh wisdom? and where is the place of understanding? |
| 21 | അതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികൾക്കു അതു ഗുപ്തമായിരിക്കുന്നു. | Seeing it is hid from the eyes of all living, and kept close from the fowls of the air. |
| 22 | ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേൾവി കേട്ടിട്ടുണ്ടു എന്നു നരകവും മരണവും പറയുന്നു. | Destruction and death say, We have heard the fame thereof with our ears. |
| 23 | ദൈവം അതിന്റെ വഴി അറിയുന്നു; അതിന്റെ ഉത്ഭവസ്ഥാനം അവന്നു നിശ്ചയമുണ്ടു. | God understandeth the way thereof, and he knoweth the place thereof. |
| 24 | അവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു. | For he looketh to the ends of the earth, and seeth under the whole heaven; |
| 25 | അവൻ കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവു നിശ്ചയിക്കയും ചെയ്യുന്നു. | To make the weight for the winds; and he weigheth the waters by measure. |
| 26 | അവൻ മഴെക്കു ഒരു നിയമവും ഇടിമിന്നലിന്നു ഒരു വഴിയും ഉണ്ടാക്കിയപ്പോൾ | When he made a decree for the rain, and a way for the lightning of the thunder: |
| 27 | അവൻ അതു കണ്ടു വൎണ്ണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു. | Then did he see it, and declare it; he prepared it, yea, and searched it out. |
| 28 | കൎത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം എന്നു അവൻ മനുഷ്യനോടു അരുളിച്ചെയ്തു. | And unto man he said, Behold, the fear of the Lord, that is wisdom; and to depart from evil is understanding. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL