욥기 17장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 욥기 (Job) · 16절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സു കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു. | My breath is corrupt, my days are extinct, the graves are ready for me. |
| 2 | എന്റെ അടുക്കെ പരിഹാസമേയുള്ളു; എന്റെ കണ്ണു അവരുടെ വക്കാണം കണ്ടു കൊണ്ടിരിക്കുന്നു. | Are there not mockers with me? and doth not mine eye continue in their provocation? |
| 3 | നീ പണയംകൊടുത്തു എനിക്കു ജാമ്യമാകേണമേ; എന്നോടു കയ്യടിപ്പാൻ മറ്റാരുള്ളു? | Lay down now, put me in a surety with thee; who is he that will strike hands with me? |
| 4 | ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടെച്ചുകളഞ്ഞു; അതുനിമിത്തം നീ അവരെ ഉയൎത്തുകയില്ല. | For thou hast hid their heart from understanding: therefore shalt thou not exalt them. |
| 5 | ഒരുത്തൻ സ്നേഹിതന്മാരെ കവൎച്ചെക്കായി കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണു മങ്ങിപ്പോകും. | He that speaketh flattery to his friends, even the eyes of his children shall fail. |
| 6 | അവൻ എന്നെ ജനങ്ങൾക്കു പഴഞ്ചൊല്ലാക്കിത്തീൎത്തു; ഞാൻ മുഖത്തു തുപ്പേല്ക്കുന്നവനായിത്തീൎന്നു. | He hath made me also a byword of the people; and aforetime I was as a tabret. |
| 7 | ദുഃഖം ഹേതുവായി എന്റെ കണ്ണു മങ്ങിയിരിക്കുന്നു; എന്റെ അവയവങ്ങൾ ഒക്കെയും നിഴൽ പോലെ തന്നേ. | Mine eye also is dim by reason of sorrow, and all my members are as a shadow. |
| 8 | നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും; നിൎദ്ദോഷി വഷളന്റെ നേരെ ചൊടിക്കും. | Upright men shall be astonied at this, and the innocent shall stir up himself against the hypocrite. |
| 9 | നീതിമാനോ തന്റെ വഴിയെ തുടൎന്നു നടക്കും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും. | The righteous also shall hold on his way, and he that hath clean hands shall be stronger and stronger. |
| 10 | എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ; ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല. | But as for you all, do ye return, and come now: for I cannot find one wise man among you. |
| 11 | എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശങ്ങൾക്കു, എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്കു ഭംഗം വന്നു. | My days are past, my purposes are broken off, even the thoughts of my heart. |
| 12 | അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനെക്കാൾ അടുത്തിരിക്കുന്നുപോൽ. | They change the night into day: the light is short because of darkness. |
| 13 | ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു. | If I wait, the grave is mine house: I have made my bed in the darkness. |
| 14 | ഞാൻ ദ്രവത്വത്തോടു: നീ എന്റെ അപ്പൻ എന്നും പുഴുവിനോടു: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു. | I have said to corruption, Thou art my father: to the worm, Thou art my mother, and my sister. |
| 15 | അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? ആർ എന്റെ പ്രത്യാശയെ കാണും? | And where is now my hope? as for my hope, who shall see it? |
| 16 | അതു പാതാളത്തിന്റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു; പൊടിയിൽ ഒരുപോലെ വിശ്രാമം ഉണ്ടാകും. | They shall go down to the bars of the pit, when our rest together is in the dust. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL