욥기 10장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 욥기 (Job) · 22절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | എന്റെ ജീവൻ എനിക്കു വെറുപ്പായ്തോന്നുന്നു; ഞാൻ എന്റെ സങ്കടം തുറന്നുപറയും; എന്റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും. | My soul is weary of my life; I will leave my complaint upon myself; I will speak in the bitterness of my soul. |
| 2 | ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാൻ സംഗതി എന്തു? എന്നെ അറിയിക്കേണമേ. | I will say unto God, Do not condemn me; shew me wherefore thou contendest with me. |
| 3 | പീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ? | Is it good unto thee that thou shouldest oppress, that thou shouldest despise the work of thine hands, and shine upon the counsel of the wicked? |
| 4 | മാംസനേത്രങ്ങളോ നിനക്കുള്ളതു? മനുഷ്യൻ കാണുന്നതുപോലെയോ നീ കാണുന്നതു? | Hast thou eyes of flesh? or seest thou as man seeth? |
| 5 | നീ എന്റെ അകൃത്യം അന്വേഷിപ്പാനും എന്റെ പാപത്തെ ശോധന ചെയ്വാനും | Are thy days as the days of man? are thy years as man’s days, |
| 6 | നിന്റെ നാളുകൾ മനുഷ്യന്റെ നാളുകൾ പോലെയോ? നിന്നാണ്ടുകൾ മൎത്യന്റെ ജീവകാലം പോലെയോ? | That thou enquirest after mine iniquity, and searchest after my sin? |
| 7 | ഞാൻ കുറ്റക്കാരനല്ല എന്നു നീ അറിയുന്നു; നിന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല. | Thou knowest that I am not wicked; and there is none that can deliver out of thine hand. |
| 8 | നിന്റെ കൈ എന്നെ ഉരുവാക്കി എന്നെ മുഴുവനും ചമെച്ചു; എന്നിട്ടും നീ എന്നെ നശിപ്പിച്ചുകളയുന്നു. | Thine hands have made me and fashioned me together round about; yet thou dost destroy me. |
| 9 | നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മനഞ്ഞു എന്നോൎക്കേണമേ; നീ എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ? | Remember, I beseech thee, that thou hast made me as the clay; and wilt thou bring me into dust again? |
| 10 | നീ എന്നെ പാലുപോലെ പകൎന്നു തൈർപോലെ ഉറകൂടുമാറാക്കിയല്ലോ. | Hast thou not poured me out as milk, and curdled me like cheese? |
| 11 | ത്വക്കും മാംസവും നീ എന്നെ ധരിപ്പിച്ചു; അസ്ഥിയും ഞരമ്പുംകൊണ്ടു എന്നെ മടഞ്ഞിരിക്കുന്നു. | Thou hast clothed me with skin and flesh, and hast fenced me with bones and sinews. |
| 12 | ജീവനും കൃപയും നീ എനിക്കു നല്കി; നിന്റെ കടാക്ഷം എന്റെ ശ്വാസത്തെ പരിപാലിക്കുന്നു. | Thou hast granted me life and favour, and thy visitation hath preserved my spirit. |
| 13 | എന്നാൽ നീ ഇതു നിന്റെ ഹൃദയത്തിൽ ഒളിച്ചുവെച്ചു; ഇതായിരുന്നു നിന്റെ താല്പൎയ്യം എന്നു ഞാൻ അറിയുന്നു. | And these things hast thou hid in thine heart: I know that this is with thee. |
| 14 | ഞാൻ പാപം ചെയ്താൽ നീ കണ്ടു വെക്കുന്നു; എന്റെ അകൃത്യം നീ ശിക്ഷിക്കാതെ വിടുന്നതുമില്ല. | If I sin, then thou markest me, and thou wilt not acquit me from mine iniquity. |
| 15 | ഞാൻ ദുഷ്ടനെങ്കിൽ എനിക്കു അയ്യോ കഷ്ടം; നീതിമാനായിരുന്നാലും ഞാൻ തല ഉയൎത്തേണ്ടതല്ല; ലജ്ജാപൂൎണ്ണനായി ഞാൻ എന്റെ കഷ്ടത കാണുന്നു. | If I be wicked, woe unto me; and if I be righteous, yet will I not lift up my head. I am full of confusion; therefore see thou mine affliction; |
| 16 | തല ഉയൎത്തിയാൽ നീ ഒരു സിംഹംപോലെ എന്നെ നായാടും. പിന്നെയും എങ്കൽ നിന്റെ അത്ഭുതശക്തി കാണിക്കുന്നു. | For it increaseth. Thou huntest me as a fierce lion: and again thou shewest thyself marvellous upon me. |
| 17 | നിന്റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്റെ നേരെ നിൎത്തുന്നു; നിന്റെ ക്രോധം എന്റെമേൽ വൎദ്ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു. | Thou renewest thy witnesses against me, and increasest thine indignation upon me; changes and war are against me. |
| 18 | നീ എന്നെ ഗൎഭപാത്രത്തിൽനിന്നു പുറപ്പെടുവിച്ചതെന്തിന്നു? ഒരു കണ്ണും എന്നെ കാണാതെ എന്റെ പ്രാണൻ പോകുമായിരുന്നു. | Wherefore then hast thou brought me forth out of the womb? Oh that I had given up the ghost, and no eye had seen me! |
| 19 | ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗൎഭപാത്രത്തിൽനിന്നു എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോകുമായിരുന്നു; | I should have been as though I had not been; I should have been carried from the womb to the grave. |
| 20 | എന്റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്കു അൎദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും | Are not my days few? cease then, and let me alone, that I may take comfort a little, |
| 21 | വെളിച്ചം അൎദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ, മടങ്ങിവരാതവണ്ണം പോകുന്നതിന്നുമുമ്പെ | Before I go whence I shall not return, even to the land of darkness and the shadow of death; |
| 22 | ഞാൻ അല്പം ആശ്വസിക്കേണ്ടതിന്നു നീ മതിയാക്കി എന്നെ വിട്ടുമാറേണമേ. | A land of darkness, as darkness itself; and of the shadow of death, without any order, and where the light is as darkness. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL