예레미야애가 3장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 예레미야애가 (Lamentations) · 66절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടം കണ്ട പുരുഷനാകുന്നു. | I am the man that hath seen affliction by the rod of his wrath. |
| 2 | അവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നതു. | He hath led me, and brought me into darkness, but not into light. |
| 3 | അതേ, അവൻ ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരെ തിരിക്കുന്നു. | Surely against me is he turned; he turneth his hand against me all the day. |
| 4 | എന്റെ മാംസത്തെയും ത്വക്കിനെയും അവൻ ജീൎണ്ണമാക്കി, എന്റെ അസ്ഥികളെ തകൎത്തിരിക്കുന്നു. | My flesh and my skin hath he made old; he hath broken my bones. |
| 5 | അവൻ എന്റെ നേരെ പണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു. | He hath builded against me, and compassed me with gall and travail. |
| 6 | ശാശ്വതമൃതന്മാരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാൎപ്പിച്ചിരിക്കുന്നു. | He hath set me in dark places, as they that be dead of old. |
| 7 | പുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലികെട്ടിയടച്ചു എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു. | He hath hedged me about, that I cannot get out: he hath made my chain heavy. |
| 8 | ഞാൻ കൂകി നിലവിളിച്ചാലും അവൻ എന്റെ പ്രാൎത്ഥന തടുത്തുകളയുന്നു. | Also when I cry and shout, he shutteth out my prayer. |
| 9 | വെട്ടുകല്ലുകൊണ്ടു അവൻ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു. | He hath inclosed my ways with hewn stone, he hath made my paths crooked. |
| 10 | അവൻ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു. | He was unto me as a bear lying in wait, and as a lion in secret places. |
| 11 | അവൻ എന്റെ വഴികളെ തെറ്റിച്ചു എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു. | He hath turned aside my ways, and pulled me in pieces: he hath made me desolate. |
| 12 | അവൻ വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു. | He hath bent his bow, and set me as a mark for the arrow. |
| 13 | അവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളിൽ തറെപ്പിച്ചിരിക്കുന്നു. | He hath caused the arrows of his quiver to enter into my reins. |
| 14 | ഞാൻ എന്റെ സൎവ്വജനത്തിന്നും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീൎന്നിരിക്കുന്നു. | I was a derision to all my people; and their song all the day. |
| 15 | അവൻ എന്നെ കൈപ്പുകൊണ്ടു നിറെച്ചു, കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചിരിക്കുന്നു. | He hath filled me with bitterness, he hath made me drunken with wormwood. |
| 16 | അവൻ കല്ലുകൊണ്ടു എന്റെ പല്ലു തകൎത്തു, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു. | He hath also broken my teeth with gravel stones, he hath covered me with ashes. |
| 17 | നീ എന്റെ പ്രാണനെ സമാധാനത്തിൽനിന്നു നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു. | And thou hast removed my soul far off from peace: I forgat prosperity. |
| 18 | എന്റെ മഹത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്നു ഞാൻ പറഞ്ഞു. | And I said, My strength and my hope is perished from the Lord: |
| 19 | നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഓൎക്കേണമേ. | Remembering mine affliction and my misery, the wormwood and the gall. |
| 20 | എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓൎത്തു ഉരുകിയിരിക്കുന്നു. | My soul hath them still in remembrance, and is humbled in me. |
| 21 | ഇതു ഞാൻ ഓൎക്കും; അതുകൊണ്ടു ഞാൻ പ്രത്യാശിക്കും. | This I recall to my mind, therefore have I hope. |
| 22 | നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീൎന്നു പോയിട്ടില്ലല്ലോ; | It is of the Lord’s mercies that we are not consumed, because his compassions fail not. |
| 23 | അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു. | They are new every morning: great is thy faithfulness. |
| 24 | യഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശവെക്കുന്നു. | The Lord is my portion, saith my soul; therefore will I hope in him. |
| 25 | തന്നെ കാത്തിരിക്കുന്നവൎക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ. | The Lord is good unto them that wait for him, to the soul that seeketh him. |
| 26 | യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു. | It is good that a man should both hope and quietly wait for the salvation of the Lord. |
| 27 | ബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു. | It is good for a man that he bear the yoke in his youth. |
| 28 | അവൻ അതു അവന്റെ മേൽ വെച്ചിരിക്ക കൊണ്ടു അവൻ തനിച്ചു മൌനം ആയിരിക്കട്ടെ. | He sitteth alone and keepeth silence, because he hath borne it upon him. |
| 29 | അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും. | He putteth his mouth in the dust; if so be there may be hope. |
| 30 | തന്നെ അടിക്കുന്നവന്നു അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ. | He giveth his cheek to him that smiteth him: he is filled full with reproach. |
| 31 | കൎത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ. | For the Lord will not cast off for ever: |
| 32 | അവൻ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും. | But though he cause grief, yet will he have compassion according to the multitude of his mercies. |
| 33 | മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു. | For he doth not afflict willingly nor grieve the children of men. |
| 34 | ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ടു മെതിക്കുന്നതും | To crush under his feet all the prisoners of the earth, |
| 35 | അത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും | To turn aside the right of a man before the face of the most High, |
| 36 | മനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കൎത്താവു കാണുകയില്ലയോ? | To subvert a man in his cause, the Lord approveth not. |
| 37 | കൎത്താവു കല്പിക്കാതെ ആർ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു? | Who is he that saith, and it cometh to pass, when the Lord commandeth it not? |
| 38 | അത്യുന്നതന്റെ വായിൽനിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ? | Out of the mouth of the most High proceedeth not evil and good? |
| 39 | മനുഷ്യൻ ജീവനുള്ളന്നു നെടുവീൎപ്പിടുന്നതെന്തു? ഓരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ചു നെടുവീൎപ്പിടട്ടെ. | Wherefore doth a living man complain, a man for the punishment of his sins? |
| 40 | നാം നമ്മുടെ നടപ്പു ആരാഞ്ഞു ശോധന ചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക. | Let us search and try our ways, and turn again to the Lord. |
| 41 | നാം കൈകളെയും ഹൃദയത്തെയും സ്വൎഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയൎത്തുക. | Let us lift up our heart with our hands unto God in the heavens. |
| 42 | ഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല. | We have transgressed and have rebelled: thou hast not pardoned. |
| 43 | നീ കോപം പുതെച്ചു ഞങ്ങളെ പിന്തുടൎന്നു, കരുണകൂടാതെ കൊന്നുകളഞ്ഞു. | Thou hast covered with anger, and persecuted us: thou hast slain, thou hast not pitied. |
| 44 | ഞങ്ങളുടെ പ്രാൎത്ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നേ മറെച്ചു. | Thou hast covered thyself with a cloud, that our prayer should not pass through. |
| 45 | നീ ഞങ്ങളെ ജാതികളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു. | Thou hast made us as the offscouring and refuse in the midst of the people. |
| 46 | ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ്പിളൎന്നിരിക്കുന്നു. | All our enemies have opened their mouths against us. |
| 47 | പേടിയും കണിയും ശൂന്യവും നാശവും ഞങ്ങൾക്കു ഭവിച്ചിരിക്കുന്നു. | Fear and a snare is come upon us, desolation and destruction. |
| 48 | എന്റെ ജനത്തിൻപുത്രിയുടെ നാശം നിമിത്തം നീൎത്തോടുകൾ എന്റെ കണ്ണിൽനിന്നൊഴുകുന്നു. | Mine eye runneth down with rivers of water for the destruction of the daughter of my people. |
| 49 | യഹോവ സ്വൎഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിക്കുവോളം | Mine eye trickleth down, and ceaseth not, without any intermission, |
| 50 | എന്റെ കണ്ണു ഇടവിടാതെ പൊഴിക്കുന്നു; ഇളെക്കുന്നതുമില്ല. | Till the Lord look down, and behold from heaven. |
| 51 | എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്റെ കണ്ണു എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു. | Mine eye affecteth mine heart because of all the daughters of my city. |
| 52 | കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു. | Mine enemies chased me sore, like a bird, without cause. |
| 53 | അവർ എന്റെ ജീവനെ കുണ്ടറയിൽ ഇട്ടു നശിപ്പിച്ചു, എന്റെ മേൽ കല്ലു എറിഞ്ഞിരിക്കുന്നു. | They have cut off my life in the dungeon, and cast a stone upon me. |
| 54 | വെള്ളം എന്റെ തലെക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്നു ഞാൻ പറഞ്ഞു. | Waters flowed over mine head; then I said, I am cut off. |
| 55 | യഹോവേ, ഞാൻ ആഴമുള്ള കുണ്ടറയിൽനിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു. | I called upon thy name, O Lord, out of the low dungeon. |
| 56 | എന്റെ നെടുവീൎപ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാൎത്ഥന നീ കേട്ടിരിക്കുന്നു. | Thou hast heard my voice: hide not thine ear at my breathing, at my cry. |
| 57 | ഞാൻ നിന്നെ വിളിച്ചപേക്ഷിച്ച നാളിൽ നീ അടുത്തുവന്നു: ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. | Thou drewest near in the day that I called upon thee: thou saidst, Fear not. |
| 58 | കൎത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു. | O Lord, thou hast pleaded the causes of my soul; thou hast redeemed my life. |
| 59 | യഹോവേ, ഞാൻ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീൎത്തുതരേണമേ. | O Lord, thou hast seen my wrong: judge thou my cause. |
| 60 | അവർ ചെയ്ത സകലപ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും നീ കണ്ടിരിക്കുന്നു. | Thou hast seen all their vengeance and all their imaginations against me. |
| 61 | യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും | Thou hast heard their reproach, O Lord, and all their imaginations against me; |
| 62 | എന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു. | The lips of those that rose up against me, and their device against me all the day. |
| 63 | അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു. | Behold their sitting down, and their rising up; I am their musick. |
| 64 | യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവൎക്കു പകരം ചെയ്യേണമേ; | Render unto them a recompence, O Lord, according to the work of their hands. |
| 65 | നീ അവൎക്കു ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവൎക്കു വരട്ടെ. | Give them sorrow of heart, thy curse unto them. |
| 66 | നീ അവരെ കോപത്തോടെ പിന്തുടൎന്നു, യഹോവയുടെ ആകാശത്തിൻ കീഴിൽനിന്നു നശിപ്പിച്ചുകളയും. | Persecute and destroy them in anger from under the heavens of the Lord. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL