역대상 8장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 역대상 (1 Chronicles) · 40절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും | Now Benjamin begat Bela his firstborn, Ashbel the second, and Aharah the third, |
| 2 | നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു. | Nohah the fourth, and Rapha the fifth. |
| 3 | ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ, | And the sons of Bela were, Addar, and Gera, and Abihud, |
| 4 | അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്, | And Abishua, and Naaman, and Ahoah, |
| 5 | ഗേരാ, ശെഫൂഫാൻ, ഹൂരാം. | And Gera, and Shephuphan, and Huram. |
| 6 | ഏഹൂദിന്റെ പുത്രന്മാരോ--അവർ ഗേബനിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാർ; അവർ അവരെ മാനഹത്തിലേക്കു പിടിച്ചുകൊണ്ടുപോയി; | And these are the sons of Ehud: these are the heads of the fathers of the inhabitants of Geba, and they removed them to Manahath: |
| 7 | നയമാൻ അഹീയാവു, ഗേരാ എന്നിവരെ തന്നേ അവൻ പിടിച്ചു കൊണ്ടുപോയി--പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു. | And Naaman, and Ahiah, and Gera, he removed them, and begat Uzza, and Ahihud. |
| 8 | ശഹരയീം തന്റെ ഭാൎയ്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്തു പുത്രന്മാരെ ജനിപ്പിച്ചു. | And Shaharaim begat children in the country of Moab, after he had sent them away; Hushim and Baara were his wives. |
| 9 | അവൻ തന്റെ ഭാൎയ്യയായ ഹോദേശിൽ യോബാബ്, സിബ്യാവു, മേശാ, മല്ക്കാം, | And he begat of Hodesh his wife, Jobab, and Zibia, and Mesha, and Malcham, |
| 10 | യെവൂസ്, സാഖ്യാവു, മിൎമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരായി പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു. | And Jeuz, and Shachia, and Mirma. These were his sons, heads of the fathers. |
| 11 | ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു. | And of Hushim he begat Abitub, and Elpaal. |
| 12 | എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോടു ചേൎന്ന പട്ടണങ്ങളും പണിതു; | The sons of Elpaal; Eber, and Misham, and Shamed, who built Ono, and Lod, with the towns thereof: |
| 13 | ബെരീയാവു, ശേമ--ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു--; | Beriah also, and Shema, who were heads of the fathers of the inhabitants of Aijalon, who drove away the inhabitants of Gath: |
| 14 | അഹ്യോ, ശാശക്, യെരോമോത്ത്, | And Ahio, Shashak, and Jeremoth, |
| 15 | സെബദ്യാവു, അരാദ്, ഏദെർ, മീഖായേൽ, | And Zebadiah, and Arad, and Ader, |
| 16 | യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്റെ പുത്രന്മാർ. | And Michael, and Ispah, and Joha, the sons of Beriah; |
| 17 | സെബദ്യാവു, മെശുല്ലാം, ഹിസ്കി, ഹെബെർ, | And Zebadiah, and Meshullam, and Hezeki, and Heber, |
| 18 | യിശ്മെരായി, യിസ്ലീയാവു, യോബാബ് എന്നിവർ | Ishmerai also, and Jezliah, and Jobab, the sons of Elpaal; |
| 19 | എല്പയലിന്റെ പുത്രന്മാർ. യാക്കീം, സിക്രി, | And Jakim, and Zichri, and Zabdi, |
| 20 | സബ്ദി, എലിയേനായി, സില്ലെഥായി, | And Elienai, and Zilthai, and Eliel, |
| 21 | എലീയേർ, അദായാവു, ബെരായാവു, ശിമ്രാത്ത് എന്നിവർ ശിമിയുടെ പുത്രന്മാർ; | And Adaiah, and Beraiah, and Shimrath, the sons of Shimhi; |
| 22 | യിശ്ഫാൻ, ഏബെർ, എലീയേൽ, | And Ishpan, and Heber, and Eliel, |
| 23 | അബ്ദോൻ, സിക്രി, ഹാനാൻ | And Abdon, and Zichri, and Hanan, |
| 24 | ഹനന്യാവു, ഏലാം, അന്ഥോഥ്യാവു, | And Hananiah, and Elam, and Antothijah, |
| 25 | യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ. | And Iphedeiah, and Penuel, the sons of Shashak; |
| 26 | ശംശെരായി, ശെഹൎയ്യാവു, അഥല്യാവു, | And Shamsherai, and Shehariah, and Athaliah, |
| 27 | യാരെശ്യാവു, എലീയാവു, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാർ. | And Jaresiah, and Eliah, and Zichri, the sons of Jeroham. |
| 28 | ഇവർ തങ്ങളുടെ തലമുറകളിൽ പിതൃഭവനങ്ങൾക്കു തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാൎത്തിരുന്നു. | These were heads of the fathers, by their generations, chief men. These dwelt in Jerusalem. |
| 29 | ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും -അവന്റെ ഭാൎയ്യക്കു മയഖാ എന്നു പേർ- | And at Gibeon dwelt the father of Gibeon; whose wife’s name was Maachah: |
| 30 | അവന്റെ ആദ്യജാതൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നാദാബ്, | And his firstborn son Abdon, and Zur, and Kish, and Baal, and Nadab, |
| 31 | ഗെദോർ, അഹ്യോ, സേഖെർ എന്നിവരും പാൎത്തു. | And Gedor, and Ahio, and Zacher. |
| 32 | മിക്ലോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാൎക്കെതിരെ പാൎത്തു. | And Mikloth begat Shimeah. And these also dwelt with their brethren in Jerusalem, over against them. |
| 33 | നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൌലിനെ ജനിപ്പിച്ചു, ശൌൽ യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു. | And Ner begat Kish, and Kish begat Saul, and Saul begat Jonathan, and Malchi–shua, and Abinadab, and Esh–baal. |
| 34 | യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു. | And the son of Jonathan was Merib–baal; and Merib–baal begat Micah. |
| 35 | മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്. | And the sons of Micah were, Pithon, and Melech, and Tarea, and Ahaz. |
| 36 | ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു; | And Ahaz begat Jehoadah; and Jehoadah begat Alemeth, and Azmaveth, and Zimri; and Zimri begat Moza, |
| 37 | അവന്റെ മകൻ രാഫാ; അവന്റെ മകൻ ഏലാസാ; | And Moza begat Binea: Rapha was his son, Eleasah his son, Azel his son: |
| 38 | അവന്റെ മകൻ ആസേൽ; ആസേലിന്നു ആറു പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിതു: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെൎയ്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ. | And Azel had six sons, whose names are these, Azrikam, Bocheru, and Ishmael, and Sheariah, and Obadiah, and Hanan. All these were the sons of Azel. |
| 39 | അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്. | And the sons of Eshek his brother were, Ulam his firstborn, Jehush the second, and Eliphelet the third. |
| 40 | ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവൎക്കു അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ. | And the sons of Ulam were mighty men of valour, archers, and had many sons, and sons’ sons, an hundred and fifty. All these are of the sons of Benjamin. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL