에베소서 5장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 에베소서 (Ephesians) · 33절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ. | Be ye therefore followers of God, as dear children; |
| 2 | ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അൎപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ. | And walk in love, as Christ also hath loved us, and hath given himself for us an offering and a sacrifice to God for a sweetsmelling savour. |
| 3 | ദുൎന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു; | But fornication, and all uncleanness, or covetousness, let it not be once named among you, as becometh saints; |
| 4 | അങ്ങനെ ആകുന്നു വിശുദ്ധന്മാൎക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേൎച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു. | Neither filthiness, nor foolish talking, nor jesting, which are not convenient: but rather giving of thanks. |
| 5 | ദുൎന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവൎക്കു ആൎക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. | For this ye know, that no whoremonger, nor unclean person, nor covetous man, who is an idolater, hath any inheritance in the kingdom of Christ and of God. |
| 6 | വ്യൎത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നു. | Let no man deceive you with vain words: for because of these things cometh the wrath of God upon the children of disobedience. |
| 7 | നിങ്ങൾ അവരുടെ കൂട്ടാളികൾ ആകരുതു. | Be not ye therefore partakers with them. |
| 8 | മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കൎത്താവിൽ വെളിച്ചം ആകുന്നു. | For ye were sometimes darkness, but now are ye light in the Lord: walk as children of light: |
| 9 | കൎത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ. | (For the fruit of the Spirit is in all goodness and righteousness and truth;) |
| 10 | സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം. | Proving what is acceptable unto the Lord. |
| 11 | ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു. | And have no fellowship with the unfruitful works of darkness, but rather reprove them. |
| 12 | അവർ ഗൂഢമായി ചെയ്യുന്നതു പറവാൻ പോലും ലജ്ജയാകുന്നു. | For it is a shame even to speak of those things which are done of them in secret. |
| 13 | അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താൽ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചംപോലെ തെളിവല്ലോ. | But all things that are reproved are made manifest by the light: for whatsoever doth make manifest is light. |
| 14 | അതുകൊണ്ടു: “ഉറങ്ങുന്നവനേ, ഉണൎന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്ക; എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു. | Wherefore he saith, Awake thou that sleepest, and arise from the dead, and Christ shall give thee light. |
| 15 | ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. | See then that ye walk circumspectly, not as fools, but as wise, |
| 16 | ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ. | Redeeming the time, because the days are evil. |
| 17 | ബുദ്ധിഹീനരാകാതെ കൎത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ. | Wherefore be ye not unwise, but understanding what the will of the Lord is. |
| 18 | വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാൽ ദുൎന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീൎത്തനങ്ങളാലും | And be not drunk with wine, wherein is excess; but be filled with the Spirit; |
| 19 | സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കൎത്താവിന്നു പാടിയും കീൎത്തനം ചെയ്തും | Speaking to yourselves in psalms and hymns and spiritual songs, singing and making melody in your heart to the Lord; |
| 20 | നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ. | Giving thanks always for all things unto God and the Father in the name of our Lord Jesus Christ; |
| 21 | ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ. | Submitting yourselves one to another in the fear of God. |
| 22 | ഭാൎയ്യമാരേ, കൎത്താവിന്നു എന്നപോലെ സ്വന്ത ഭൎത്താക്കന്മാൎക്കു കീഴടങ്ങുവിൻ. | Wives, submit yourselves unto your own husbands, as unto the Lord. |
| 23 | ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭൎത്താവു ഭാൎയ്യക്കു തലയാകുന്നു. | For the husband is the head of the wife, even as Christ is the head of the church: and he is the saviour of the body. |
| 24 | എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാൎയ്യമാരും ഭൎത്താക്കന്മാൎക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം. | Therefore as the church is subject unto Christ, so let the wives be to their own husbands in every thing. |
| 25 | ഭൎത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാൎയ്യമാരെ സ്നേഹിപ്പിൻ. | Husbands, love your wives, even as Christ also loved the church, and gave himself for it; |
| 26 | അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും | That he might sanctify and cleanse it with the washing of water by the word, |
| 27 | കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു. | That he might present it to himself a glorious church, not having spot, or wrinkle, or any such thing; but that it should be holy and without blemish. |
| 28 | അവ്വണ്ണം ഭൎത്താക്കന്മാരും തങ്ങളുടെ ഭാൎയ്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാൎയ്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. | So ought men to love their wives as their own bodies. He that loveth his wife loveth himself. |
| 29 | ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലൎത്തുകയത്രേ ചെയ്യുന്നതു. | For no man ever yet hated his own flesh; but nourisheth and cherisheth it, even as the Lord the church: |
| 30 | നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ. | For we are members of his body, of his flesh, and of his bones. |
| 31 | അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാൎയ്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും. | For this cause shall a man leave his father and mother, and shall be joined unto his wife, and they two shall be one flesh. |
| 32 | ഈ മൎമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു. | This is a great mystery: but I speak concerning Christ and the church. |
| 33 | എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാൎയ്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാൎയ്യയോ ഭൎത്താവിനെ ഭയപ്പെടേണ്ടതാകുന്നു. | Nevertheless let every one of you in particular so love his wife even as himself; and the wife see that she reverence her husband. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL