로그인

시편 97편 Sathyavedapusthakam (Malayalam Bible) published in 1910

Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 시편 (Psalms) · 12절 · 대역: King James Version

절Sathyavedapusthakam (Malayalam Bible) published in 1910King James Version
1 യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ. The Lord reigneth; let the earth rejoice; let the multitude of isles be glad thereof.
2 മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു. Clouds and darkness are round about him: righteousness and judgment are the habitation of his throne.
3 തീ അവന്നു മുമ്പായി പോകുന്നു; ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു. A fire goeth before him, and burneth up his enemies round about.
4 അവന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി കണ്ടു വിറെക്കുന്നു. His lightnings enlightened the world: the earth saw, and trembled.
5 യഹോവയുടെ സന്നിധിയിൽ, സൎവ്വഭൂമിയുടെയും കൎത്താവിന്റെ സന്നിധിയിൽ, പൎവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു. The hills melted like wax at the presence of the Lord, at the presence of the Lord of the whole earth.
6 ആകാശം അവന്റെ നീതിയെ പ്രസിദ്ധമാക്കുന്നു; സകലജാതികളും അവന്റെ മഹത്വത്തെ കാണുന്നു. The heavens declare his righteousness, and all the people see his glory.
7 വിഗ്രഹങ്ങളെ സേവിക്കയും ബിംബങ്ങളിൽ പ്രശംസിക്കയും ചെയുന്നവരൊക്കെയും ലജ്ജിച്ചുപോകും; സകലദേവന്മാരുമായുള്ളോരേ, അവനെ നമസ്കരിപ്പിൻ. Confounded be all they that serve graven images, that boast themselves of idols: worship him, all ye gods.
8 സീയോൻ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു. Zion heard, and was glad; and the daughters of Judah rejoiced because of thy judgments, O Lord.
9 യഹോവേ, നീ സൎവ്വഭൂമിക്കും മീതെ അത്യുന്നതൻ; സകലദേവന്മാൎക്കും മീതെ ഉയൎന്നവൻ തന്നേ. For thou, Lord, art high above all the earth: thou art exalted far above all gods.
10 യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ; അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിക്കുന്നു. Ye that love the Lord, hate evil: he preserveth the souls of his saints; he delivereth them out of the hand of the wicked.
11 നീതിമാന്നു പ്രകാശവും പരമാൎത്ഥഹൃദയമുള്ളവൎക്കു സന്തോഷവും ഉദിക്കും. Light is sown for the righteous, and gladness for the upright in heart.
12 നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‌വിൻ. Rejoice in the Lord, ye righteous; and give thanks at the remembrance of his holiness.

Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL