시편 89편 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 시편 (Psalms) · 52절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | യഹോവയുടെ കൃപകളെക്കുറിച്ചു ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും. | I will sing of the mercies of the Lord for ever: with my mouth will I make known thy faithfulness to all generations. |
| 2 | ദയ എന്നേക്കും ഉറച്ചുനില്ക്കും എന്നു ഞാൻ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വൎഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു. | For I have said, Mercy shall be built up for ever: thy faithfulness shalt thou establish in the very heavens. |
| 3 | എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു. | I have made a covenant with my chosen, I have sworn unto David my servant, |
| 4 | നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.സേലാ. | Thy seed will I establish for ever, and build up thy throne to all generations. Selah. |
| 5 | യഹോവേ, സ്വൎഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും. | And the heavens shall praise thy wonders, O Lord: thy faithfulness also in the congregation of the saints. |
| 6 | സ്വൎഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ? | For who in the heaven can be compared unto the Lord? who among the sons of the mighty can be likened unto the Lord? |
| 7 | ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവൎക്കും മീതെ ഭയപ്പെടുവാൻ യോഗ്യനും ആകുന്നു. | God is greatly to be feared in the assembly of the saints, and to be had in reverence of all them that are about him. |
| 8 | സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു. | O Lord God of hosts, who is a strong Lord like unto thee? or to thy faithfulness round about thee? |
| 9 | നീ സമുദ്രത്തിന്റെ ഗൎവ്വത്തെ അടക്കിവാഴുന്നു; അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമൎത്തുന്നു. | Thou rulest the raging of the sea: when the waves thereof arise, thou stillest them. |
| 10 | നീ രഹബിനെ ഒരു ഹതനെപ്പോലെ തകൎത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ടു നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു. | Thou hast broken Rahab in pieces, as one that is slain; thou hast scattered thine enemies with thy strong arm. |
| 11 | ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്റെ പൂൎണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു. | The heavens are thine, the earth also is thine: as for the world and the fulness thereof, thou hast founded them. |
| 12 | ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെൎമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു; | The north and the south thou hast created them: Tabor and Hermon shall rejoice in thy name. |
| 13 | നിനക്കു വീൎയ്യമുള്ളോരു ഭുജം ഉണ്ടു; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു. | Thou hast a mighty arm: strong is thy hand, and high is thy right hand. |
| 14 | നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു. | Justice and judgment are the habitation of thy throne: mercy and truth shall go before thy face. |
| 15 | ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും. | Blessed is the people that know the joyful sound: they shall walk, O Lord, in the light of thy countenance. |
| 16 | അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു; നിന്റെ നീതിയിൽ അവർ ഉയൎന്നിരിക്കുന്നു. | In thy name shall they rejoice all the day: and in thy righteousness shall they be exalted. |
| 17 | നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പു ഉയൎന്നിരിക്കുന്നു. | For thou art the glory of their strength: and in thy favour our horn shall be exalted. |
| 18 | നമ്മുടെ പരിച യഹോവെക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു. | For the Lord is our defence; and the Holy One of Israel is our king. |
| 19 | അന്നു നീ ദൎശനത്തിൽ നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; ഞാൻ വീരനായ ഒരുത്തന്നു സഹായം നല്കുകയും ജനത്തിൽനിന്നു ഒരു വൃതനെ ഉയൎത്തുകയും ചെയ്തു. | Then thou spakest in vision to thy holy one, and saidst, I have laid help upon one that is mighty; I have exalted one chosen out of the people. |
| 20 | ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു. | I have found David my servant; with my holy oil have I anointed him: |
| 21 | എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും. | With whom my hand shall be established: mine arm also shall strengthen him. |
| 22 | ശത്രു അവനെ തോല്പിക്കയില്ല; വഷളൻ അവനെ പീഡിപ്പിക്കയും ഇല്ല. | The enemy shall not exact upon him; nor the son of wickedness afflict him. |
| 23 | ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകൎക്കും; അവനെ പകെക്കുന്നവരെ സംഹരിക്കും, | And I will beat down his foes before his face, and plague them that hate him. |
| 24 | എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പു ഉയൎന്നിരിക്കും. | But my faithfulness and my mercy shall be with him: and in my name shall his horn be exalted. |
| 25 | അവന്റെ കയ്യെ ഞാൻ സമുദ്രത്തിന്മേലും അവന്റെ വലങ്കയ്യെ നദികളുടെമേലും നീട്ടുമാറാക്കും. | I will set his hand also in the sea, and his right hand in the rivers. |
| 26 | അവൻ എന്നോടു: നീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും. | He shall cry unto me, Thou art my father, my God, and the rock of my salvation. |
| 27 | ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും. | Also I will make him my firstborn, higher than the kings of the earth. |
| 28 | ഞാൻ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നില്ക്കും. | My mercy will I keep for him for evermore, and my covenant shall stand fast with him. |
| 29 | ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിൎത്തും. | His seed also will I make to endure for ever, and his throne as the days of heaven. |
| 30 | അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും | If his children forsake my law, and walk not in my judgments; |
| 31 | എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ | If they break my statutes, and keep not my commandments; |
| 32 | ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദൎശിക്കും. | Then will I visit their transgression with the rod, and their iniquity with stripes. |
| 33 | എങ്കിലും എന്റെ ദയയെ ഞാൻ അവങ്കൽ നിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല. | Nevertheless my lovingkindness will I not utterly take from him, nor suffer my faithfulness to fail. |
| 34 | ഞാൻ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല. | My covenant will I not break, nor alter the thing that is gone out of my lips. |
| 35 | ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാൻ ഭോഷ്കുപറകയില്ല. | Once have I sworn by my holiness that I will not lie unto David. |
| 36 | അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂൎയ്യനെപ്പോലെയും ഇരിക്കും. | His seed shall endure for ever, and his throne as the sun before me. |
| 37 | അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.സേലാ. | It shall be established for ever as the moon, and as a faithful witness in heaven. Selah. |
| 38 | എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു. | But thou hast cast off and abhorred, thou hast been wroth with thine anointed. |
| 39 | നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു. | Thou hast made void the covenant of thy servant: thou hast profaned his crown by casting it to the ground. |
| 40 | നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു. | Thou hast broken down all his hedges; thou hast brought his strong holds to ruin. |
| 41 | വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്ക്കാൎക്കു അവൻ നിന്ദ ആയിത്തീൎന്നിരിക്കുന്നു. | All that pass by the way spoil him: he is a reproach to his neighbours. |
| 42 | നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയൎത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു. | Thou hast set up the right hand of his adversaries; thou hast made all his enemies to rejoice. |
| 43 | അവന്റെ വാളിൻ വായ്ത്തലയെ നീ മടക്കി; യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല. | Thou hast also turned the edge of his sword, and hast not made him to stand in the battle. |
| 44 | അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു. | Thou hast made his glory to cease, and cast his throne down to the ground. |
| 45 | അവന്റെ യൌവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു.സേലാ. | The days of his youth hast thou shortened: thou hast covered him with shame. Selah. |
| 46 | യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം? | How long, Lord? wilt thou hide thyself for ever? shall thy wrath burn like fire? |
| 47 | എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഓൎക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു? | Remember how short my time is: wherefore hast thou made all men in vain? |
| 48 | ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്നു വിടുവിക്കുന്നവനും ആരുള്ളു?സേലാ. | What man is he that liveth, and shall not see death? shall he deliver his soul from the hand of the grave? Selah. |
| 49 | കൎത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകൾ എവിടെ? | Lord, where are thy former lovingkindnesses, which thou swarest unto David in thy truth? |
| 50 | കൎത്താവേ, അടിയങ്ങളുടെ നിന്ദ ഓൎക്കേണമേ; എന്റെ മാൎവ്വിടത്തിൽ ഞാൻ സകലമഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നേ. | Remember, Lord, the reproach of thy servants; how I do bear in my bosom the reproach of all the mighty people; |
| 51 | യഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ; അവർ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു. | Wherewith thine enemies have reproached, O Lord; wherewith they have reproached the footsteps of thine anointed. |
| 52 | യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ. | Blessed be the Lord for evermore. Amen, and Amen. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL