시편 83편 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 시편 (Psalms) · 18절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ. | Keep not thou silence, O God: hold not thy peace, and be not still, O God. |
| 2 | ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയൎത്തുന്നു. | For, lo, thine enemies make a tumult: and they that hate thee have lifted up the head. |
| 3 | അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു. | They have taken crafty counsel against thy people, and consulted against thy hidden ones. |
| 4 | വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓൎക്കരുതു എന്നു അവർ പറഞ്ഞു. | They have said, Come, and let us cut them off from being a nation; that the name of Israel may be no more in remembrance. |
| 5 | അവർ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു. | For they have consulted together with one consent: they are confederate against thee: |
| 6 | ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗൎയ്യരും കൂടെ, | The tabernacles of Edom, and the Ishmaelites; of Moab, and the Hagarenes; |
| 7 | ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോർനിവാസികളും; | Gebal, and Ammon, and Amalek; the Philistines with the inhabitants of Tyre; |
| 8 | അശ്ശൂരും അവരോടു യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്കു സഹായമായിരുന്നുസേലാ. | Assur also is joined with them: they have holpen the children of Lot. Selah. |
| 9 | മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോൻതോട്ടിങ്കൽവെച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നേ. | Do unto them as unto the Midianites; as to Sisera, as to Jabin, at the brook of Kison: |
| 10 | അവർ എൻദോരിൽവെച്ചു നശിച്ചുപോയി; അവർ നിലത്തിന്നു വളമായി തീൎന്നു. | Which perished at En–dor: they became as dung for the earth. |
| 11 | അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നവരെപ്പോലെയും ആക്കേണമേ. | Make their nobles like Oreb, and like Zeeb: yea, all their princes as Zebah, and as Zalmunna: |
| 12 | നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവർ പറഞ്ഞുവല്ലോ. | Who said, Let us take to ourselves the houses of God in possession. |
| 13 | എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിർപോലെയും ആക്കേണമേ. | O my God, make them like a wheel; as the stubble before the wind. |
| 14 | വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പൎവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും | As the fire burneth a wood, and as the flame setteth the mountains on fire; |
| 15 | നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ടു അവരെ ഭ്രമിപ്പിക്കേണമേ. | So persecute them with thy tempest, and make them afraid with thy storm. |
| 16 | യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു നീ അവരുടെ മുഖത്തെ ലജ്ജാപൂൎണ്ണമാക്കേണമേ. | Fill their faces with shame; that they may seek thy name, O Lord. |
| 17 | അവർ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ. | Let them be confounded and troubled for ever; yea, let them be put to shame, and perish: |
| 18 | അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സൎവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും. | That men may know that thou, whose name alone is Jehovah, art the most high over all the earth. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL