로그인

시편 75편 Sathyavedapusthakam (Malayalam Bible) published in 1910

Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 시편 (Psalms) · 10절 · 대역: King James Version

절Sathyavedapusthakam (Malayalam Bible) published in 1910King James Version
1 ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു; ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു. Unto thee, O God, do we give thanks, unto thee do we give thanks: for that thy name is near thy wondrous works declare.
2 സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും. When I shall receive the congregation I will judge uprightly.
3 ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു.സേലാ. The earth and all the inhabitants thereof are dissolved: I bear up the pillars of it. Selah.
4 ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയൎത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു. I said unto the fools, Deal not foolishly: and to the wicked, Lift not up the horn:
5 നിങ്ങളുടെ കൊമ്പു മേലോട്ടു ഉയൎത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു. Lift not up your horn on high: speak not with a stiff neck.
6 കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയൎച്ചവരുന്നതു. For promotion cometh neither from the east, nor from the west, nor from the south.
7 ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയൎത്തുകയും ചെയ്യുന്നു. But God is the judge: he putteth down one, and setteth up another.
8 യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവൻ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും. For in the hand of the Lord there is a cup, and the wine is red; it is full of mixture; and he poureth out of the same: but the dregs thereof, all the wicked of the earth shall wring them out, and drink them.
9 ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും. But I will declare for ever; I will sing praises to the God of Jacob.
10 ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചുകളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയൎന്നിരിക്കും. All the horns of the wicked also will I cut off; but the horns of the righteous shall be exalted.

Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL