시편 68편 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 시편 (Psalms) · 35절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | ദൈവം എഴുന്നേല്ക്കുന്നു; അവന്റെ ശത്രുക്കൾ ചിതറിപ്പോകുന്നു; അവനെ പകെക്കുന്നവരും അവന്റെ മുമ്പിൽ നിന്നു ഓടിപ്പോകുന്നു. | Let God arise, let his enemies be scattered: let them also that hate him flee before him. |
| 2 | പുക പതറിപ്പോകുന്നതുപോലെ നീ അവരെ പതറിക്കുന്നു; തീയിങ്കൽ മെഴുകു ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു. | As smoke is driven away, so drive them away: as wax melteth before the fire, so let the wicked perish at the presence of God. |
| 3 | എങ്കിലും നീതിമാന്മാർ സന്തോഷിച്ചു ദൈവ സന്നിധിയിൽ ഉല്ലസിക്കും; അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും. | But let the righteous be glad; let them rejoice before God: yea, let them exceedingly rejoice. |
| 4 | ദൈവത്തിന്നു പാടുവിൻ, അവന്റെ നാമത്തിന്നു സ്തുതി പാടുവിൻ; മരുഭൂമിയിൽകൂടി വാഹനമേറി വരുന്നവന്നു വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിപ്പിൻ. | Sing unto God, sing praises to his name: extol him that rideth upon the heavens by his name Jah, and rejoice before him. |
| 5 | ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാൎക്കു പിതാവും വിധവമാൎക്കു ന്യായപാലകനും ആകുന്നു. | A father of the fatherless, and a judge of the widows, is God in his holy habitation. |
| 6 | ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ചു സൌഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്തു പാൎക്കും. | God setteth the solitary in families: he bringeth out those which are bound with chains: but the rebellious dwell in a dry land. |
| 7 | ദൈവമേ, നീ നിന്റെ ജനത്തിന്നു മുമ്പായി പുറപ്പെട്ടു മരുഭൂമിയിൽകൂടി നടകൊണ്ടപ്പോൾ -സേലാ - | O God, when thou wentest forth before thy people, when thou didst march through the wilderness; Selah: |
| 8 | ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി. | The earth shook, the heavens also dropped at the presence of God: even Sinai itself was moved at the presence of God, the God of Israel. |
| 9 | ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു. | Thou, O God, didst send a plentiful rain, whereby thou didst confirm thine inheritance, when it was weary. |
| 10 | നിന്റെ കൂട്ടം അതിൽ പാൎത്തു; ദൈവമേ, നിന്റെ ദയയാൽ നീ അതു എളിയവൎക്കുവേണ്ടി ഒരുക്കിവെച്ചു. | Thy congregation hath dwelt therein: thou, O God, hast prepared of thy goodness for the poor. |
| 11 | കൎത്താവു ആജ്ഞ കൊടുക്കുന്നു; സുവാൎത്താദൂതികൾ വലിയോരു ഗണമാകുന്നു. | The Lord gave the word: great was the company of those that published it. |
| 12 | സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, ഓടുന്നു; വീട്ടിൽ പാൎക്കുന്നവൾ കവൎച്ച പങ്കിടുന്നു. | Kings of armies did flee apace: and she that tarried at home divided the spoil. |
| 13 | നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോൾ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു. | Though ye have lien among the pots, yet shall ye be as the wings of a dove covered with silver, and her feathers with yellow gold. |
| 14 | സൎവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു. | When the Almighty scattered kings in it, it was white as snow in Salmon. |
| 15 | ബാശാൻപൎവ്വതം ദൈവത്തിന്റെ പൎവ്വതമാകുന്നു. ബാശാൻ പൎവ്വതം കൊടുമുടികളേറിയ പൎവ്വതമാകുന്നു. | The hill of God is as the hill of Bashan; an high hill as the hill of Bashan. |
| 16 | കൊടുമുടികളേറിയ പൎവ്വതങ്ങളേ, ദൈവം വസിപ്പാൻ ഇച്ഛിച്ചിരിക്കുന്ന പൎവ്വതത്തെ നിങ്ങൾ സ്പൎദ്ധിച്ചുനോക്കുന്നതു എന്തു? യഹോവ അതിൽ എന്നേക്കും വസിക്കും. | Why leap ye, ye high hills? this is the hill which God desireth to dwell in; yea, the Lord will dwell in it for ever. |
| 17 | ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടികോടിയുമാകുന്നു; കൎത്താവു അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നേ. | The chariots of God are twenty thousand, even thousands of angels: the Lord is among them, as in Sinai, in the holy place. |
| 18 | നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്നു നീ മനുഷ്യരോടു, മത്സരികളോടു തന്നേ, കാഴ്ച വാങ്ങിയിരിക്കുന്നു. | Thou hast ascended on high, thou hast led captivity captive: thou hast received gifts for men; yea, for the rebellious also, that the Lord God might dwell among them. |
| 19 | നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കൎത്താവു വാഴ്ത്തപ്പെടുമാറാകട്ടെ.സേലാ. | Blessed be the Lord, who daily loadeth us with benefits, even the God of our salvation. Selah. |
| 20 | ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കൎത്താവായ യഹോവെക്കുള്ളവ തന്നേ. | He that is our God is the God of salvation; and unto God the Lord belong the issues from death. |
| 21 | അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമമുള്ള നെറുകയും തകൎത്തുകളയും. | But God shall wound the head of his enemies, and the hairy scalp of such an one as goeth on still in his trespasses. |
| 22 | നീ നിന്റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിന്നും അവരുടെ മാംസത്തിൽ നിന്റെ നായ്ക്കളുടെ നാവിന്നു ഓഹരി കിട്ടേണ്ടതിന്നും | The Lord said, I will bring again from Bashan, I will bring my people again from the depths of the sea: |
| 23 | ഞാൻ അവരെ ബാശാനിൽനിന്നു മടക്കിവരുത്തും; സമുദ്രത്തിന്റെ ആഴങ്ങളിൽനിന്നു അവരെ മടക്കിവരുത്തും. | That thy foot may be dipped in the blood of thine enemies, and the tongue of thy dogs in the same. |
| 24 | ദൈവമേ, അവർ നിന്റെ എഴുന്നെള്ളത്തുകണ്ടു; എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തേക്കുള്ള എഴുന്നെള്ളത്തു തന്നേ. | They have seen thy goings, O God; even the goings of my God, my King, in the sanctuary. |
| 25 | സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു. | The singers went before, the players on instruments followed after; among them were the damsels playing with timbrels. |
| 26 | യിസ്രായേലിന്റെ ഉറവിൽനിന്നുള്ളോരേ, സഭായോഗങ്ങളിൽ നിങ്ങൾ കൎത്താവായ ദൈവത്തെ വാഴ്ത്തുവിൻ. | Bless ye God in the congregations, even the Lord, from the fountain of Israel. |
| 27 | അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂൻപ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ടു. | There is little Benjamin with their ruler, the princes of Judah and their council, the princes of Zebulun, and the princes of Naphtali. |
| 28 | നിന്റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങൾക്കു വേണ്ടി പ്രവൎത്തിച്ചതു സ്ഥിരപ്പെടുത്തേണമേ. | Thy God hath commanded thy strength: strengthen, O God, that which thou hast wrought for us. |
| 29 | യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം രാജാക്കന്മാർ നിനക്കു കാഴ്ച കൊണ്ടുവരും. | Because of thy temple at Jerusalem shall kings bring presents unto thee. |
| 30 | ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജാതികൾ വെള്ളിവാളങ്ങളോടുകൂടെ വന്നു കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; യുദ്ധതല്പരന്മാരായ ജാതികളെ ചിതറിക്കേണമേ. | Rebuke the company of spearmen, the multitude of the bulls, with the calves of the people, till every one submit himself with pieces of silver: scatter thou the people that delight in war. |
| 31 | മിസ്രയീമിൽനിന്നു മഹത്തുക്കൾ വരും; കൂശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും. | Princes shall come out of Egypt; Ethiopia shall soon stretch out her hands unto God. |
| 32 | ഭൂമിയിലെ രാജ്യങ്ങളെ ദൈവത്തിന്നു പാട്ടുപാടുവിൻ; കൎത്താവിന്നു കീൎത്തനം ചെയ്വിൻ.സേലാ. | Sing unto God, ye kingdoms of the earth; O sing praises unto the Lord; Selah: |
| 33 | പുരാതനസ്വൎഗ്ഗാധിസ്വൎഗ്ഗങ്ങളിൽ വാഹനമേറുന്നവന്നു പാടുവിൻ! ഇതാ, അവൻ തന്റെ ശബ്ദത്തെ, ബലമേറിയോരു ശബ്ദത്തെ കേൾപ്പിക്കുന്നു. | To him that rideth upon the heavens of heavens, which were of old; lo, he doth send out his voice, and that a mighty voice. |
| 34 | ദൈവത്തിന്നു ശക്തി കൊടുപ്പിൻ; അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു. | Ascribe ye strength unto God: his excellency is over Israel, and his strength is in the clouds. |
| 35 | ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്നു നീ ഭയങ്കരനായി വിളങ്ങുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന്നു ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. | O God, thou art terrible out of thy holy places: the God of Israel is he that giveth strength and power unto his people. Blessed be God. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL