시편 61편 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 시편 (Psalms) · 8절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ; എന്റെ പ്രാൎത്ഥന ശ്രദ്ധിക്കേണമേ. | Hear my cry, O God; attend unto my prayer. |
| 2 | എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ. | From the end of the earth will I cry unto thee, when my heart is overwhelmed: lead me to the rock that is higher than I. |
| 3 | നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ. | For thou hast been a shelter for me, and a strong tower from the enemy. |
| 4 | ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും; നിന്റെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും.സേലാ. | I will abide in thy tabernacle for ever: I will trust in the covert of thy wings. Selah. |
| 5 | ദൈവമേ, നീ എന്റെ നേൎച്ചകളെ കേട്ടു, നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു. | For thou, O God, hast heard my vows: thou hast given me the heritage of those that fear thy name. |
| 6 | നീ രാജാവിന്റെ ആയുസ്സിനെ ദീൎഘമാക്കും; അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും. | Thou wilt prolong the king’s life: and his years as many generations. |
| 7 | അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; അവനെ പരിപാലിക്കേണ്ടതിന്നു ദയയും വിശ്വസ്തതയും കല്പിക്കേണമേ, | He shall abide before God for ever: O prepare mercy and truth, which may preserve him. |
| 8 | അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീൎത്തിക്കയും എന്റെ നേൎച്ചകളെ നാൾതോറും കഴിക്കയും ചെയ്യും. | So will I sing praise unto thy name for ever, that I may daily perform my vows. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL