시편 48편 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 시편 (Psalms) · 14절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ, അവന്റെ വിശുദ്ധപൎവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു. | Great is the Lord, and greatly to be praised in the city of our God, in the mountain of his holiness. |
| 2 | മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോൻപൎവ്വതം ഉയരംകൊണ്ടു മനോഹരവും സൎവ്വഭൂമിയുടെയും ആനന്ദവുമാകുന്നു. | Beautiful for situation, the joy of the whole earth, is mount Zion, on the sides of the north, the city of the great King. |
| 3 | അതിന്റെ അരമനകളിൽ ദൈവം ഒരു ദുൎഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു. | God is known in her palaces for a refuge. |
| 4 | ഇതാ, രാജാക്കന്മാർ കൂട്ടം കൂടി; അവർ ഒന്നിച്ചു കടന്നുപോയി. | For, lo, the kings were assembled, they passed by together. |
| 5 | അവർ അതു കണ്ടു അമ്പരന്നു, അവർ പരിഭ്രമിച്ചു ഓടിപ്പോയി. | They saw it, and so they marvelled; they were troubled, and hasted away. |
| 6 | അവൎക്കു അവിടെ വിറയൽ പിടിച്ചു; നോവു കിട്ടിയവൾക്കെന്നപോലെ വേദന പിടിച്ചു. | Fear took hold upon them there, and pain, as of a woman in travail. |
| 7 | നീ കിഴക്കൻകാറ്റുകൊണ്ടു തൎശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു. | Thou breakest the ships of Tarshish with an east wind. |
| 8 | നാം കേട്ടതുപോലെ തന്നേ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു.സേലാ. | As we have heard, so have we seen in the city of the Lord of hosts, in the city of our God: God will establish it for ever. Selah. |
| 9 | ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങൾ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു. | We have thought of thy lovingkindness, O God, in the midst of thy temple. |
| 10 | ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു. | According to thy name, O God, so is thy praise unto the ends of the earth: thy right hand is full of righteousness. |
| 11 | നിന്റെ ന്യായവിധികൾനിമിത്തം സീയോൻപൎവ്വതം സന്തോഷിക്കയും യെഹൂദാപുത്രിമാർ ആനന്ദിക്കയും ചെയ്യുന്നു. | Let mount Zion rejoice, let the daughters of Judah be glad, because of thy judgments. |
| 12 | സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്വിൻ; അതിന്റെ ഗോപുരങ്ങളെ എണ്ണുവിൻ. | Walk about Zion, and go round about her: tell the towers thereof. |
| 13 | വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിൻ. | Mark ye well her bulwarks, consider her palaces; that ye may tell it to the generation following. |
| 14 | ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപൎയ്യന്തം വഴിനടത്തും. | For this God is our God for ever and ever: he will be our guide even unto death. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL