시편 136편 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 시편 (Psalms) · 26절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു. | O give thanks unto the Lord; for he is good: for his mercy endureth for ever. |
| 2 | ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു. | O give thanks unto the God of gods: for his mercy endureth for ever. |
| 3 | കൎത്താധികൎത്താവിന്നു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു. | O give thanks to the Lord of lords: for his mercy endureth for ever. |
| 4 | ഏകനായി മഹാത്ഭുതങ്ങളെ പ്രവൎത്തിക്കുന്നവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. | To him who alone doeth great wonders: for his mercy endureth for ever. |
| 5 | ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. | To him that by wisdom made the heavens: for his mercy endureth for ever. |
| 6 | ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. | To him that stretched out the earth above the waters: for his mercy endureth for ever. |
| 7 | വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. | To him that made great lights: for his mercy endureth for ever: |
| 8 | പകൽ വാഴുവാൻ സൂൎയ്യനെയും - അവന്റെ ദയ എന്നേക്കുമുള്ളതു. | The sun to rule by day: for his mercy endureth for ever: |
| 9 | രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. | The moon and stars to rule by night: for his mercy endureth for ever. |
| 10 | മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. | To him that smote Egypt in their firstborn: for his mercy endureth for ever: |
| 11 | അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. | And brought out Israel from among them: for his mercy endureth for ever: |
| 12 | ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ- അവന്റെ ദയ എന്നേക്കുമുള്ളതു. | With a strong hand, and with a stretched out arm: for his mercy endureth for ever. |
| 13 | ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. | To him which divided the Red sea into parts: for his mercy endureth for ever: |
| 14 | അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. | And made Israel to pass through the midst of it: for his mercy endureth for ever: |
| 15 | ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. | But overthrew Pharaoh and his host in the Red sea: for his mercy endureth for ever. |
| 16 | തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. | To him which led his people through the wilderness: for his mercy endureth for ever. |
| 17 | മഹാരാജാക്കന്മാരെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു. | To him which smote great kings: for his mercy endureth for ever: |
| 18 | ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. | And slew famous kings: for his mercy endureth for ever: |
| 19 | അമോൎയ്യരുടെ രാജാവായ സീഹോനെയും - അവന്റെ ദയ എന്നേക്കുമുള്ളതു. | Sihon king of the Amorites: for his mercy endureth for ever: |
| 20 | ബാശാൻ രാജാവായ ഓഗിനെയും - അവന്റെ ദയ എന്നേക്കുമുള്ളതു. | And Og the king of Bashan: for his mercy endureth for ever: |
| 21 | അവരുടെ ദേശത്തെ അവകാശമായി കൊടുത്തു - അവന്റെ ദയ എന്നേക്കുമുള്ളതു. | And gave their land for an heritage: for his mercy endureth for ever: |
| 22 | തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ - അവന്റെ ദയ എന്നേക്കുമുള്ളതു. | Even an heritage unto Israel his servant: for his mercy endureth for ever. |
| 23 | നമ്മുടെ താഴ്ചയിൽ നമ്മെ ഓൎത്തവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. | Who remembered us in our low estate: for his mercy endureth for ever: |
| 24 | നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. | And hath redeemed us from our enemies: for his mercy endureth for ever. |
| 25 | സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു. | Who giveth food to all flesh: for his mercy endureth for ever. |
| 26 | സ്വൎഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു. | O give thanks unto the God of heaven: for his mercy endureth for ever. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL