시편 107편 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 시편 (Psalms) · 43절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു! | O give thanks unto the Lord, for he is good: for his mercy endureth for ever. |
| 2 | യഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള | Let the redeemed of the Lord say so, whom he hath redeemed from the hand of the enemy; |
| 3 | ദേശങ്ങളിൽനിന്നു കൂട്ടിച്ചേൎക്കയും ചെയ്തവരായ അവന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ. | And gathered them out of the lands, from the east, and from the west, from the north, and from the south. |
| 4 | അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു; പാൎപ്പാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല. | They wandered in the wilderness in a solitary way; they found no city to dwell in. |
| 5 | അവർ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളൎന്നു. | Hungry and thirsty, their soul fainted in them. |
| 6 | അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു. | Then they cried unto the Lord in their trouble, and he delivered them out of their distresses. |
| 7 | അവർ പാൎപ്പാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന്നു അവൻ അവരെ ചൊവ്വെയുള്ള വഴിയിൽ നടത്തി. | And he led them forth by the right way, that they might go to a city of habitation. |
| 8 | അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. | Oh that men would praise the Lord for his goodness, and for his wonderful works to the children of men! |
| 9 | അവൻ ആൎത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും ചെയ്യുന്നു. | For he satisfieth the longing soul, and filleth the hungry soul with goodness. |
| 10 | ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും അത്യുന്നതന്റെ ആലോചനയെ നിരസിക്കയും ചെയ്തിട്ടു ഇരുളിലും അന്ധതമസ്സിലും ഇരുന്നു | Such as sit in darkness and in the shadow of death, being bound in affliction and iron; |
| 11 | അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ - | Because they rebelled against the words of God, and contemned the counsel of the most High: |
| 12 | അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ടു താഴ്ത്തി; അവർ ഇടറിവീണു; സഹായിപ്പാൻ ആരുമുണ്ടായിരുന്നില്ല. | Therefore he brought down their heart with labour; they fell down, and there was none to help. |
| 13 | അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരുടെ ഞെരുക്കങ്ങളിൽനിന്നു അവരെ രക്ഷിച്ചു. | Then they cried unto the Lord in their trouble, and he saved them out of their distresses. |
| 14 | അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു. | He brought them out of darkness and the shadow of death, and brake their bands in sunder. |
| 15 | അവർ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. | Oh that men would praise the Lord for his goodness, and for his wonderful works to the children of men! |
| 16 | അവൻ താമ്രകതകുകളെ തകൎത്തു, ഇരിമ്പോടാമ്പലുകളെ മുറിച്ചുകളഞ്ഞിരിക്കുന്നു. | For he hath broken the gates of brass, and cut the bars of iron in sunder. |
| 17 | ഭോഷന്മാർ തങ്ങളുടെ ലംഘനങ്ങൾ ഹേതുവായും തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു. | Fools because of their transgression, and because of their iniquities, are afflicted. |
| 18 | അവൎക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവർ മരണവാതിലുകളോടു സമീപിച്ചിരുന്നു. | Their soul abhorreth all manner of meat; and they draw near unto the gates of death. |
| 19 | അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു. | Then they cry unto the Lord in their trouble, and he saveth them out of their distresses. |
| 20 | അവൻ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു. | He sent his word, and healed them, and delivered them from their destructions. |
| 21 | അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. | Oh that men would praise the Lord for his goodness, and for his wonderful works to the children of men! |
| 22 | അവർ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്റെ പ്രവൃത്തികളെ വൎണ്ണിക്കയും ചെയ്യട്ടെ. | And let them sacrifice the sacrifices of thanksgiving, and declare his works with rejoicing. |
| 23 | കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ, | They that go down to the sea in ships, that do business in great waters; |
| 24 | അവർ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്റെ അത്ഭുതങ്ങളെയും കണ്ടു. | These see the works of the Lord, and his wonders in the deep. |
| 25 | അവൻ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി. | For he commandeth, and raiseth the stormy wind, which lifteth up the waves thereof. |
| 26 | അവർ ആകാശത്തിലേക്കു ഉയൎന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി. | They mount up to the heaven, they go down again to the depths: their soul is melted because of trouble. |
| 27 | അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു. | They reel to and fro, and stagger like a drunken man, and are at their wits’ end. |
| 28 | അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു. | Then they cry unto the Lord in their trouble, and he bringeth them out of their distresses. |
| 29 | അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി. | He maketh the storm a calm, so that the waves thereof are still. |
| 30 | ശാന്തത വന്നതുകൊണ്ടു അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്തു അവൻ അവരെ എത്തിച്ചു. | Then are they glad because they be quiet; so he bringeth them unto their desired haven. |
| 31 | അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. | Oh that men would praise the Lord for his goodness, and for his wonderful works to the children of men! |
| 32 | അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവനെ സ്തുതിക്കയും ചെയ്യട്ടെ. | Let them exalt him also in the congregation of the people, and praise him in the assembly of the elders. |
| 33 | നിവാസികളുടെ ദുഷ്ടതനിമിത്തം അവൻ നദികളെ മരുഭൂമിയും | He turneth rivers into a wilderness, and the watersprings into dry ground; |
| 34 | നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവൎന്നിലവും ആക്കി. | A fruitful land into barrenness, for the wickedness of them that dwell therein. |
| 35 | അവൻ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി. | He turneth the wilderness into a standing water, and dry ground into watersprings. |
| 36 | വിശന്നവരെ അവൻ അവിടെ പാൎപ്പിച്ചു; അവർ പാൎപ്പാൻ പട്ടണം ഉണ്ടാക്കുകയും നിലം വിതെക്കയും | And there he maketh the hungry to dwell, that they may prepare a city for habitation; |
| 37 | മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും സമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു. | And sow the fields, and plant vineyards, which may yield fruits of increase. |
| 38 | അവൻ അനുഗ്രഹിച്ചിട്ടു അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവൻ ഇടവരുത്തിയില്ല. | He blesseth them also, so that they are multiplied greatly; and suffereth not their cattle to decrease. |
| 39 | പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി. | Again, they are minished and brought low through oppression, affliction, and sorrow. |
| 40 | അവൻ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു. | He poureth contempt upon princes, and causeth them to wander in the wilderness, where there is no way. |
| 41 | അവൻ ദരിദ്രനെ പീഡയിൽനിന്നു ഉയൎത്തി അവന്റെ കുലങ്ങളെ ആട്ടിൻ കൂട്ടംപോലെ ആക്കി. | Yet setteth he the poor on high from affliction, and maketh him families like a flock. |
| 42 | നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവർ ഒക്കെയും വായ്പൊത്തും. | The righteous shall see it, and rejoice: and all iniquity shall stop her mouth. |
| 43 | ജ്ഞാനമുള്ളവർ ഇവയെ ശ്രദ്ധിക്കും; അവർ യഹോവയുടെ കൃപകളെ ചിന്തിക്കും. | Whoso is wise, and will observe these things, even they shall understand the lovingkindness of the Lord. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL