시편 103편 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 시편 (Psalms) · 22절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സൎവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. | Bless the Lord, O my soul: and all that is within me, bless his holy name. |
| 2 | എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു. | Bless the Lord, O my soul, and forget not all his benefits: |
| 3 | അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു; | Who forgiveth all thine iniquities; who healeth all thy diseases; |
| 4 | അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു. | Who redeemeth thy life from destruction; who crowneth thee with lovingkindness and tender mercies; |
| 5 | നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ വായ്ക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു. | Who satisfieth thy mouth with good things; so that thy youth is renewed like the eagle’s. |
| 6 | യഹോവ സകലപീഡിതന്മാൎക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു. | The Lord executeth righteousness and judgment for all that are oppressed. |
| 7 | അവൻ തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേൽമക്കളെയും അറിയിച്ചു. | He made known his ways unto Moses, his acts unto the children of Israel. |
| 8 | യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീൎഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. | The Lord is merciful and gracious, slow to anger, and plenteous in mercy. |
| 9 | അവൻ എല്ലായ്പോഴും ഭൎത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല. | He will not always chide: neither will he keep his anger for ever. |
| 10 | അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല. | He hath not dealt with us after our sins; nor rewarded us according to our iniquities. |
| 11 | ആകാശം ഭൂമിക്കുമീതെ ഉയൎന്നിരിക്കുന്നതു പോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു. | For as the heaven is high above the earth, so great is his mercy toward them that fear him. |
| 12 | ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു. | As far as the east is from the west, so far hath he removed our transgressions from us. |
| 13 | അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. | Like as a father pitieth his children, so the Lord pitieth them that fear him. |
| 14 | അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓൎക്കുന്നു. | For he knoweth our frame; he remembereth that we are dust. |
| 15 | മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവൻ പൂക്കുന്നു. | As for man, his days are as grass: as a flower of the field, so he flourisheth. |
| 16 | കാറ്റു അതിന്മേൽ അടിക്കുമ്പോൾ അതു ഇല്ലാതെപോകുന്നു; അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല. | For the wind passeth over it, and it is gone; and the place thereof shall know it no more. |
| 17 | യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാൎക്കും അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും. | But the mercy of the Lord is from everlasting to everlasting upon them that fear him, and his righteousness unto children’s children; |
| 18 | അവന്റെ നിയമത്തെ പ്രമാണിക്കുന്നവൎക്കും അവന്റെ കല്പനകളെ ഓൎത്തു ആചരിക്കുന്നവൎക്കും തന്നേ. | To such as keep his covenant, and to those that remember his commandments to do them. |
| 19 | യഹോവ തന്റെ സിംഹാസനത്തെ സ്വൎഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു. | The Lord hath prepared his throne in the heavens; and his kingdom ruleth over all. |
| 20 | അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ. | Bless the Lord, ye his angels, that excel in strength, that do his commandments, hearkening unto the voice of his word. |
| 21 | അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ; | Bless ye the Lord, all ye his hosts; ye ministers of his, that do his pleasure. |
| 22 | അവന്റെ ആധിപത്യത്തിലെ സകലസ്ഥലങ്ങളിലുമുള്ള അവന്റെ സകലപ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിൻ; എൻ മനമേ, യഹോവയെ വാഴ്ത്തുക. | Bless the Lord, all his works in all places of his dominion: bless the Lord, O my soul. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL