민수기 30장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 민수기 (Numbers) · 16절 · 대역: King James Version
| 절 | Sathyavedapusthakam (Malayalam Bible) published in 1910 | King James Version |
|---|---|---|
| 1 | മോശെ യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളോടു പറഞ്ഞതു: യഹോവ കല്പിച്ചിരിക്കുന്ന കാൎയ്യം എന്തെന്നാൽ: | And Moses spake unto the heads of the tribes concerning the children of Israel, saying, This is the thing which the Lord hath commanded. |
| 2 | ആരെങ്കിലും യഹോവെക്കു ഒരു നേൎച്ച നേരുകയോ ഒരു പരിവൎജ്ജനവ്രതം ദീക്ഷിപ്പാൻ ശപഥം ചെയ്കയോ ചെയ്താൽ അവൻ വാക്കിന്നു ഭംഗംവരുത്താതെ തന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവൎത്തിക്കേണം. | If a man vow a vow unto the Lord, or swear an oath to bind his soul with a bond; he shall not break his word, he shall do according to all that proceedeth out of his mouth. |
| 3 | ഒരു സ്ത്രീ ബാല്യപ്രായത്തിൽ അപ്പന്റെ വീട്ടിൽ ഇരിക്കുമ്പോൾ യഹോവെക്കു ഒരു നേൎച്ചനേൎന്നു ഒരു പരിവൎജ്ജനവ്രതം നിശ്ചയിക്കയും | If a woman also vow a vow unto the Lord, and bind herself by a bond, being in her father’s house in her youth; |
| 4 | അവളുടെ അപ്പൻ അവളുടെ നേൎച്ചയെയും അവൾ നിശ്ചയിച്ച പരിവൎജ്ജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ എല്ലാനേൎച്ചകളും അവൾ നിശ്ചയിച്ച പരിവൎജ്ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും. | And her father hear her vow, and her bond wherewith she hath bound her soul, and her father shall hold his peace at her: then all her vows shall stand, and every bond wherewith she hath bound her soul shall stand. |
| 5 | എന്നാൽ അവളുടെ അപ്പൻ അവളുടെ എല്ലാനേൎച്ചയെയും അവൾ നിശ്ചയിച്ച പരിവൎജ്ജനവ്രതത്തെയും കുറിച്ചു കേൾക്കുന്ന നാളിൽ അവളോടു വിലക്കിയാൽ അവ സ്ഥിരമായിരിക്കയില്ല; അവളുടെ അപ്പൻ അവളോടു വിലക്കുകകൊണ്ടു യഹോവ അവളോടു ക്ഷമിക്കും. | But if her father disallow her in the day that he heareth; not any of her vows, or of her bonds wherewith she hath bound her soul, shall stand: and the Lord shall forgive her, because her father disallowed her. |
| 6 | അവൾക്കു ഒരു നേൎച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവൎജ്ജനവ്രതമോ ഉള്ളപ്പോൾ | And if she had at all an husband, when she vowed, or uttered ought out of her lips, wherewith she bound her soul; |
| 7 | അവൾ ഒരുത്തന്നു ഭാൎയ്യയാകയും ഭൎത്താവു അതിനെക്കുറിച്ചു കേൾക്കുന്ന നാളിൽ മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ നേൎച്ചകളും അവൾ നിശ്ചയിച്ച പരിവൎജ്ജനവ്രതവും സ്ഥിരമായിരിക്കും. | And her husband heard it, and held his peace at her in the day that he heard it: then her vows shall stand, and her bonds wherewith she bound her soul shall stand. |
| 8 | എന്നാൽ ഭൎത്താവു അതു കേട്ട നാളിൽ അവളോടു വിലക്കിയാൽ അവളുടെ നേൎച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവൎജ്ജനവ്രതവും അവൻ ദുൎബ്ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും. | But if her husband disallowed her on the day that he heard it; then he shall make her vow which she vowed, and that which she uttered with her lips, wherewith she bound her soul, of none effect: and the Lord shall forgive her. |
| 9 | വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേൎച്ചയും പരിവൎജ്ജനവ്രതവും എല്ലാം അവളുടെ മേൽ സ്ഥിരമായിരിക്കും. | But every vow of a widow, and of her that is divorced, wherewith they have bound their souls, shall stand against her. |
| 10 | അവൾ ഭൎത്താവിന്റെ വീട്ടിൽവെച്ചു നേരുകയോ ഒരു പരിവൎജ്ജനശപഥം ചെയ്കയോ ചെയ്തിട്ടു | And if she vowed in her husband’s house, or bound her soul by a bond with an oath; |
| 11 | ഭൎത്താവു അതിനെക്കുറിച്ചു കേൾക്കുമ്പോൾ മിണ്ടാതെയും അവളോടു വിലക്കാതെയും ഇരുന്നാൽ അവളുടെ നേൎച്ചകൾ ഒക്കെയും അവൾ നിശ്ചയിച്ച പരിവൎജ്ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും. | And her husband heard it, and held his peace at her, and disallowed her not: then all her vows shall stand, and every bond wherewith she bound her soul shall stand. |
| 12 | എന്നാൽ ഭൎത്താവു കേട്ട നാളിൽ അവയെ ദുൎബ്ബലപ്പെടുത്തി എങ്കിൽ നേൎച്ചകളോ പരിവൎജ്ജനവ്രതമോ സംബന്ധിച്ചു അവളുടെ നാവിന്മേൽനിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭൎത്താവു അതിനെ ദുൎബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും. | But if her husband hath utterly made them void on the day he heard them; then whatsoever proceeded out of her lips concerning her vows, or concerning the bond of her soul, shall not stand: her husband hath made them void; and the Lord shall forgive her. |
| 13 | ആത്മതപനം ചെയ്വാനുള്ള ഏതു നേൎച്ചയും പരിവൎജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുൎബ്ബലപ്പെടുത്തുവാനോ ഭൎത്താവിന്നു അധികാരം ഉണ്ടു. | Every vow, and every binding oath to afflict the soul, her husband may establish it, or her husband may make it void. |
| 14 | എന്നാൽ ഭൎത്താവു ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കിൽ അവൻ അവളുടെ എല്ലാനേൎച്ചയും അവൾ നിശ്ചയിച്ച സകലപരിവൎജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളിൽ മിണ്ടാതിരിക്കകൊണ്ടു അവൻ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു. | But if her husband altogether hold his peace at her from day to day; then he establisheth all her vows, or all her bonds, which are upon her: he confirmeth them, because he held his peace at her in the day that he heard them. |
| 15 | എന്നാൽ കേട്ടിട്ടു കുറെ കഴിഞ്ഞശേഷം അവയെ ദുൎബ്ബലപ്പെടുത്തിയാൽ അവൻ അവളുടെ കുറ്റം വഹിക്കും. | But if he shall any ways make them void after that he hath heard them; then he shall bear her iniquity. |
| 16 | ഭാൎയ്യാഭർത്താക്കന്മാർ തമ്മിലും അപ്പന്റെ വീട്ടിൽ കന്യകയായി പാൎക്കുന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിന്നു യഹോവ മോശെയോടു കല്പിച്ച ചട്ടങ്ങൾ ഇവ തന്നേ. | These are the statutes, which the Lord commanded Moses, between a man and his wife, between the father and his daughter, being yet in her youth in her father’s house. |
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗
King James Version — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: GPL